83ാം വയസില്‍ അച്ഛനായി ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ; കുഞ്ഞിന് ജന്മം നല്‍കിയത് 29 കാരിയായ കാമുകി

ന്യൂയോര്‍ക്ക്: 83 ാം വയസില്‍ അച്ഛനായ സന്തോഷ വാര്‍ത്ത ആരാധകരോട് പങ്കുവച്ച് പ്രശസ്ത ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലാ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് താരം ആരാധകരെ അറിയിച്ചത്. റോമന്‍ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ബന്ധങ്ങളില്‍ അല്‍ പച്ചീനോയ്ക്ക് മൂന്ന് കുട്ടികള്‍ വേറെയുണ്ട്.പച്ചീനോയുടെ മൂത്ത മകള്‍ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാന്‍ ടറന്റാണ് ജൂലി മേരിയുടെ അമ്മ. മുന്‍ കാമുകിയായ ബെവേര്‍ലി ഡി ആഞ്ചലോയില്‍ 22 വയസ്സുള്ള ആന്റണ്‍, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെയാണ് അല്‍ പച്ചീനോ അച്ഛനാകുന്നുവെന്ന വാര്‍ത്ത ലോകമറിയുന്നത്. 82ാം വയസ്സില്‍ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ഇത് വളരെ സ്പെഷ്യലാണ്, കുഞ്ഞുണ്ടാകുന്നത് എന്നും സ്പെഷ്യല്‍ തന്നെയാണ്. എനിക്കും വേറേയും മക്കളുണ്ട്. പക്ഷേ ഇത് വളരേയേറെ സ്പെഷ്യല്‍ ആണെന്നായിരുന്നു കാമുകിയില്‍ കുഞ്ഞുണ്ടാകുന്നതിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.

Top