രണ്ടു ശിരസുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു !അദ്ഭുത ശിശുവിനെ കാണാന്‍ വന്‍ജനപ്രവാഹം

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞു ജനിച്ചു.ഇരു തലകളുളുള്ള കുഞ്ഞിനെ കാണാന്‍ വന്‍ ജനപ്രവാഹം. അദ്ഭുത ശിശുവിനെക്കുറിച്ച് കേട്ടറിഞ്ഞ് ദൂരെപ്രദേങ്ങളില്‍നിന്നുപോലും ജനങ്ങള്‍ കുട്ടിയെ കാണാനായി എത്തുന്നുണ്ട്. രണ്ടു വായ ഉപയോഗിച്ചും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കുട്ടിക്കു കഴിയുന്നുണ്ടെന്നു കുട്ടിയുടെ അച്ഛന്‍ ജമാല്‍ മിയ പറഞ്ഞു. കുട്ടിക്കു ശ്വാ സതടസ പ്രശ്‌നങ്ങളുള്ളതിനാല്‍ കുട്ടി ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലാണ്.

കുട്ടിയും അമ്മയും സുരക്ഷിതരാണെന്ന് സ്റ്റാന്‍ഡാര്‍ഡ് ഹോസ്പിറ്റല്‍ ഓഫ് ടോട്ടല്‍ ഹെല്‍ത്ത്‌കെയര്‍ തലവന്‍ അബു കൗസര്‍ എഎഫ്പിയോടു പറഞ്ഞു. രണ്ടു തലയുണ്ടെങ്കിലും കുട്ടിക്ക് ആന്തരികാവയവങ്ങള്‍ ഒന്നേയുള്ളു. രണ്ടു തലയുമായി 2008ല്‍ ബംഗ്ലാദേശില്‍ ഒരു കുട്ടി ജനിച്ചിരുന്നെങ്കിലും ഉടന്‍തന്നെ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top