മാംസം കഴിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന.ബര്‍ഗറും സോസേജും ബാകോണും ക്യാന്‍സറുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന. സിഗരറ്റിനും ആസ്ബറ്റോസിനുമൊപ്പം സംസ്കരിച്ച മാംസവും ഇനി ക്യാന്‍സറുണ്ടാക്കുന്ന വസ്തുക്കളുടെ പട്ടികയിലേയ്ക്ക് ഉള്‍പ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടന. പച്ച ഇറച്ചിയും ഈ പെട്ടികയില്‍ ഉള്‍പ്പെടുമെങ്കിലും താരതമ്യേന സംസ്കൃത മാംസത്തെക്കാള്‍ കുറവ് അപകടകാരികളായ ഭക്ഷണത്തിനൊപ്പമായിരിക്കും ഇതിന്റെ സ്ഥാനം.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഫാസ്റ്റ്ഫുഡ്, മാട്ടിറച്ചി ഫാമുകളുടെ നിലനില്‍പു തന്നെ ഭീഷണിയിലാകുന്നതാണ് റിപ്പോര്‍ട്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ഭക്ഷണ മാര്‍ഗനിര്‍ദേശളും ബാകോണ്‍ പാക്കറ്റുകളില്‍ മുന്നറിയിപ്പുകളും ഉള്‍പ്പെടുത്തിയേക്കും. തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാംസ ഉപയോഗത്തിലൂടെയുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ച് യുകെയില്‍ മാത്രം പ്രതിവര്‍ഷം ഒന്നരലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് പഠനം. മാംസവും സംസ്കരിച്ച മാംസാഹാരങ്ങളും കുടല്‍ ക്യാന്‍സറുണ്ടാക്കുന്നതായി നേരത്തെയും വിലയിരുത്തിയിരുന്നു. പുതിയ പഠനം ചര്‍ച്ച ചെയ്യുന്നതിനായി പത്തു രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഒത്തു ചേര്‍ന്നാണ് ലഭ്യമായ തെളിവുകള്‍ വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നത്.