കിഡ്നി അപകടത്തിലാണോ ? ആദ്യ സൂചന ഇതാണ്

കിഡ്നി ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവം തന്നെ ആണ്. രക്തത്തെ ശുദ്ധീകരിക്കല്‍ ആണ് കിഡ്നിയുടെ ദൗത്യം.കിഡ്നി സ്ഥിതി ചെയ്യുന്നത് വാരിയെല്ലുകള്‍ക്ക് താഴെയാണ് . ഇത് ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ കിഡ്നിക്ക് ഉണ്ടാകുന്ന എന്തെങ്കിലും തരം പ്രശ്നങ്ങള്‍ ശരീരത്തെ മുഴുവനും വളരെ മോശമായ രീതിയില്‍ ബാധിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . കിഡ്നി പ്രവര്‍ത്തനരഹിതമായാല്‍ ശരീരത്തില്‍ പലവിധ പ്രശ്നങ്ങള്‍ക്ക് അത് കാരണമാകും . അവ ഏതൊക്കെയെന്ന് നോക്കാം.

ശരീരം നീര് വെക്കുന്നു

ശരീരത്തില്‍ നീര് വെക്കുന്നത് പ്രവര്‍ത്തനക്ഷമമല്ല കിഡ്നി എന്നതിന്റെ ലക്ഷണം ആയേക്കാം. ഇത്കാ പിന്നീടു ഗുരുതരമായ പ്രശനഗള്‍ക്ക് കാരണം ആകും. അതിനാല്‍ ഇത്തരം ബുദ്ധിമുട്ട് കാണുമ്പോള്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.

ക്ഷീണം

കിഡ്നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവിലും ഗുണത്തിലും വ്യത്യാസം ഉണ്ടാകുന്നതാണ് ക്ഷീണത്തിനു പുറകില്‍. ഇത് ശരീരത്തെ രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ ഇടയാക്കുന്നു.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മസംബന്ധമായ നിരവധി പ്രശങ്ങലാണ് ഇത് മൂലം ഉണ്ടാകുനന്തു . ചര്‍മ്മത്തിന് പുറമേയുണ്ടാകുന്ന അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണം കൊണ്ടും ഇങ്ങനെ സംഭവിക്കാം .

മൂത്രത്തിലെ വ്യത്യാസങ്ങള്‍

മൂത്രത്തിലുണ്ടാവുന്ന ചില വ്യത്യാസങ്ങള്‍ കിട്നിയുടെ തകരാറിനെ ആണ് സൂചിപ്പിക്കുന്നത്.മൂത്രത്തിന്റെ അളവ് ചിലപ്പോള്‍ കുറയുന്നതും രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണുന്നതും കിഡ്നി തകരാറിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ മറ്റൊരു സൂചന ആണ്. സ്ഥിരമായി ഇത്തരം ലക്ഷണം നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ ഉടന്‍ തന്നെ സന്ദര്‍ശിക്കണം.

മലത്തില്‍ രക്തം

ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ് മലത്തില്‍ രക്തം കാണുക എന്നത്. കിഡ്നി പ്രശ്നത്തില്‍ ആണ് എന്നതിന്റെ സൂചനയാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം കാണുന്നതും മലത്തില്‍ രക്തം കാണുന്ന

Top