ചീത്ത കൊളസ്ട്രോള്‍ ഭീഷണി : ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ എളുപ്പ വഴി -വീഡിയോ

ശരീരത്തിലെ മോശം കൊളസ്ട്രോള്‍ വളരെ എളുപ്പം കുറക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും,എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമായേക്കാവുന്നതാണ് ഈ വീഡിയോ .വീഡിയോ കാണുക അതോടൊപ്പം മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക . ശരീരത്തിനു ഭീഷണിയാകുന്ന ചീത്ത കൊളസ്ട്രോള്‍ എങ്ങനെ കുറക്കാം എന്നതും വിശദമായി വിശകലനം ചെയ്യുന്നു. ആഹര ക്രമീകരണത്തേക്കുറിച്ചു കൊളസ്ട്രോള്‍ ദോഷങ്ങളേക്കുറിച്ചു വിവരിക്കുന്നു.
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഭക്ഷണ്‍ ക്രമീകരണവും വ്യായാമവുമല്ലാതെ മറുവഴികള്‍ തേടുന്നവര്‍ക്ക് മുന്നില്‍ നൂറുകണക്കിന് ഭക്ഷണകൂട്ടുകളും മറ്റുമാണുള്ളത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാകും പലരും ഇത്തരം ഡയറ്ററി സപ്ളിമെന്‍റുകള്‍ തെരഞ്ഞെടുക്കുക. ഈ വഴി തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഒന്ന് മനസില്‍ ഓര്‍ക്കുക,മറ്റൊരാളില്‍ കണ്ട ഫലം ഇവ ഉപയോഗിക്കുന്ന നിങ്ങളില്‍ കാണണമെന്നില്ല.
ഇവ ഉപയോഗിക്കുന്നതിനൊപ്പം ഭക്ഷണകാര്യത്തിലെ പറയാതെ പോയ വല്ല നിയന്ത്രണവുമാകാം യഥാര്‍ഥത്തില്‍ ഇവരുടെ കൊളസ്ട്രോള്‍ കുറയാന്‍ വഴിയൊരുക്കിയത്. പിസ്തയുടെ ആരോഗ്യവശങ്ങള്‍ കൃത്രിമവഴികളിലൂടെയല്ലാതെ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ ചില വഴികളിതാ;

 

ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്ട്സോ ഓട്സ് അധിഷ്ഠിതമായ ധാന്യമോ കഴിക്കുക. ഇതുവഴി രണ്ട് ഗ്രാം ലയിക്കുന്ന നാരുകളാണ് ശരീരത്തില്‍ ലഭിക്കുക. ഇതില്‍ ഒരു നേന്ത്രപഴമോ കുറച്ച് സ്ട്രോബെറിയോ ചേര്‍ക്കുന്നതും നല്ലതാണ്. ഒരു ദിവസം
ബാര്‍ലി അടക്കം ധാന്യ ഭക്ഷണം ഓട്സിനെപോലെ തന്നെ ബാര്‍ലി അടക്കമുള്ള ധാന്യഭക്ഷണങ്ങള്‍ ഹൃദയാഘാതത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ്. ഇതിലുള്ള ലയിക്കുന്ന നാരുകളാണ് ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നത്.
പയര്‍ വര്‍ഗം ലയിക്കുന്ന നാരുകള്‍ കൂടുതലായി അടങ്ങിയതാണ് പയര്‍ വര്‍ഗം. സമയമെടുത്ത് മാത്രം ദഹിക്കുന്നതിനാല്‍ ഭക്ഷണം ശേഷം ഏറെ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുകൊണ്ട് ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമാഹാരമാണ് ഇത്. വന്‍പയര്‍,
വെണ്ടക്കയും വഴുതനങ്ങയും കുറഞ്ഞ കാലറിയുള്ള ഈ പച്ചക്കറികള്‍ ധാരാളം ലയിക്കുന്ന നാരുകള്‍ അടങ്ങിയതാണ്.
വിവിധ തരം അണ്ടികള്‍ കശുവണ്ടി, അക്രോട്ട് അണ്ടി തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസം രണ്ട് ഒൗണ്‍സ് നട്ട്സ് കഴിച്ചാല്‍ എല്‍.ഡി.എല്ലിന്‍റെ അളവ് ഏഴ് ശതമാനം വരെ കുറക്കാന്‍ കഴിയും. ഹൃദയത്തിന് മറ്റ് വിധത്തില്‍ സംരക്ഷണ്‍
വെജിറ്റബിള്‍ ഓയില്‍ കൊഴുപ്പിനും വെണ്ണക്കുമെല്ലാം പകരം പാചകത്തില്‍ സാഫ്ളവര്‍, സണ്‍ഫ്ളവര്‍, കടുക് എണ്ണകള്‍ ഉപയോഗിക്കുക. രക്തത്തിലെ എല്‍.ഡി.എല്ലിന്‍റെ അളവ് കുറക്കാന്‍ ഇതുവഴി കഴിയും.
സ്റ്റനോള്‍സും സ്റ്റെറോള്‍സും അടങ്ങിയ ഭക്ഷണം സസ്യങ്ങളില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന സ്റ്റനോള്‍സും സ്റ്റെറോള്‍സും അടങ്ങിയ ഭക്ഷണം പ്രതിദിന മെനുവില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണത്തിലെ കൊളസ്ട്രോളിനെ വലിച്ചെടുക്കാന്‍ ഇവക്ക് കഴിവുണ്ട്. ദിവസം രണ്ട് ഗ്രാം സ്റ്റെനോള്‍സും സ്റ്റെറോള്‍സും
സോയാ സോയാബീനും സോയാമില്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കുറക്കാനുള്ള നല്ല വഴിയാണ്. ദിവസം 27 ഗ്രാം സോയാ കഴിച്ചാല്‍ എല്‍.ഡി.എല്ലിന്‍റെ അളവ് ആറു മുതല്‍ ഒമ്പത് ശതമാനം വരെ കുറയുമെന്നാണ് കണക്ക്.
മല്‍സ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മല്‍സ്യം കഴിച്ചാല്‍ എല്‍.ഡി.എല്ലിന്‍റെ അളവ് കുറക്കാനാകും. സാച്ചുറേറ്റഡ് എല്‍.ഡി.എല്ലിന്‍റെ അളവ് കൂട്ടുന്ന കൊഴുപ്പുകളുടെ അളവ് നിയന്ത്രിച്ചാണ് മല്‍സ്യം ഉപയോഗിക്കുന്നതിലൂടെ എല്‍.ഡി.എല്‍ അളവ് കുറയുക. ഒമേഗാ
ഫൈബര്‍ സപ്ളിമെന്‍റ് ലയിക്കുന്ന ഫൈബറുകള്‍ ധാരാളം അടങ്ങിയ ഫുഡ് സപ്ളിമെന്‍റുകള്‍ ഉപയോഗിക്കുക.
പൂരിത കൊഴുപ്പ് മാട്ടിറച്ചി, പാല്‍, പാലുല്‍പ്പന്നങ്ങള്‍,തേങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് ശരീരത്തിലെ എല്‍.ഡി.എല്ലിന്‍െറ അളവ് കൂട്ടുന്നു. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്‍റെ അളവ് കുറക്കുകയാണ് എല്‍.ഡി.എല്‍ നില കുറക്കാനുള്ള വഴി.
ട്രാന്‍സ്ഫാറ്റ് പൂരിത കൊഴുപ്പുകള്‍ പോലെ ശരീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുന്നതാണ് ട്രാന്‍സ്ഫാറ്റുകള്‍. നല്ല കൊളസ്ട്രോളിനെ സംരക്ഷിക്കുന്ന ഇവ ധമനികളില്‍ രക്തം കട്ടപിടിക്കാതെ സംരക്ഷിക്കുകയും ചെയ്യും. ഒരു ദിവസം കൂടിവന്നാല്‍ രണ്ട് ഗ്രാം ട്രാന്‍സ്ഫാറ്റ്
വ്യായാമം അമിതവണ്ണമുള്ളവര്‍ വ്യായാമം ചെയ്യാത്ത പക്ഷം കൊഴുപ്പ് രക്തത്തിലൂടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തും. വ്യയാമം ചെയ്യാത്ത പക്ഷം രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയുകയും നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുകയും .
നല്ല ആരോഗ്യത്തിന്റെ പ്രധാന ഭീഷണിയാണ് കൊളസ്‌ട്രോള്‍. ഹൃദയാഘാതം, അമിതവണ്ണം തുടങ്ങി കൊളസ്‌ട്രോളിന്റെ ദൂഷ്യവശങ്ങളേറെയാണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകുന്നത്.

ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും ഉണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാം. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പ്രധാനമായും എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവിനെക്കാള്‍ ഉയര്‍ന്നിരിക്കുന്നതാണ് ആരോഗ്യമുള്ള ശരീരത്തിന് ഉത്തമം.
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നില കൂടിയവരില്‍ വൃക്കയില്‍ കൊളസ്‌ട്രോള്‍ ക്രിസ്റ്റലുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. കൊളസ്‌ട്രോള്‍ മൂലം വൃക്കയ്ക്ക് രോഗമുണ്ടാകുന്നതുപോലെ തന്നെ വൃക്കയ്ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മൂലവും ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിക്കും. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന വൃക്കരോഗമുള്ളവരില്‍ കൊളസ്‌ട്രോള്‍ വര്‍ധനയ്ക്കു സാധ്യതയുണ്ട്.
പ്രമേഹരോഗികളില്‍ തൊണ്ണൂറു ശതമാനത്തിനും ബി.പി, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ രോഗങ്ങളാണ് പ്രമേഹരോഗിയുടെ കാലിന് തകരാറുണ്ടാക്കുന്നത്. തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍മൂലവും കൊളസ്‌ട്രോള്‍ വര്‍ധനയുണ്ടാകും. 40 വയസിന് മുകളിലുള്ള പുരുഷനും 50 വയസിന് മുകളിലുള്ള സ്ത്രീയും കൊളസ്‌ട്രോള്‍ ചെക്കപ്പ് നടത്തേണ്ടത് ആവശ്യകമാണ്.
ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോളിനെ പ്രതിരോധിക്കും. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലിയ്ക്കുന്നതും ഗുണം ചെയ്യും.
പുകവലി നല്ല കൊളസ്‌ട്രോള്‍ തോത് കുറച്ച് ഹൃദയപ്രശ്‌നങ്ങളുണ്ടാക്കും. പുകവലിശീലം ഉപേക്ഷിക്കാന്‍ യാതൊരു മടിയും വേണ്ട.
ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മത്തി, അയില തുടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്ക് കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫല്‍ക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാം. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.
രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്. കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും. ചീത്ത കൊഴുപ്പു നീക്കി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിയ്ക്കരുത്.
വെജിറ്റേറിയന്‍ ഭക്ഷണരീതി കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. മാംസഭക്ഷണത്തില്‍ കൊളസ്‌ട്രോളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. നാരുകൂടിയ ഭക്ഷണം കഴിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക. ഇറച്ചി കഴിയുന്നതും ഒഴിവാക്കുക. മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക. മുട്ട ഒരു സമീകൃതാഹാരമെങ്കിലും കൊളസ്‌ട്രോളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം.
മധുര പലഹാരങ്ങള്‍, ചായ, കാപ്പി, മാസാഹാരം, കോള എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം. എണ്ണയുടെ അമിത ഉപയോഗം പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ സാധ്യതയുള്ളതിനാല്‍ പകരം ഒലീവ് ഓയില്‍ ഉപയോഗിക്കാം.

 

Top