ബാഹുബലിയിലെ ഏറ്റവും മികച്ച താരം രാജമൗലി വെളിപ്പെടുത്തുന്നു

എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഏറ്റവും മികച്ച താരം ആരായിരിക്കു എന്ന് അറിയാന്‍ നമ്മുക്കെല്ലാവര്‍ക്കും കാണും ഉത്സാഹം. സിനിമ കണ്ട എല്ലാവര്‍ക്കും ആരുടെ പേര് പറയണം എന്ന ആശങ്ക ഉണ്ടായിരിക്കും. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ബാഹുബലിയ്ക്ക് ആ ആശങ്കയില്ല. രാജമൗലി തന്നെയാണ് അത് വെളിപ്പെടുത്തുന്നത്.

സിനിമയില്‍ താരത്തിന്റെ പ്രകടനം വിലയിരിത്തിയാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നല്‍കാവുന്ന താരം ആരാണ് എന്ന ചോദ്യത്തിനായിരുന്നു രാജമൗലി അങ്ങനെ പറഞ്ഞത്. വിജലദേവ എന്ന കഥാപത്രത്തെ അവതരിപ്പിച്ച നാസറിന്റെ പേരായിരുന്നു രാജമൗലി ഉത്തരമായി പറഞ്ഞത്. ബിജലദേവയ്ക്കു വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളു. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയൊരു വേഷമാണിത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താല്‍ ആ വേഷം വലുതായി മറുകയായിരുന്നു എന്ന് രാജമൗലി പറയുന്നു.

Top