ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.

കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി.തലശേരി സെഷന്‍സ് കോടതിയാണ് ജില്ലാ സെക്രട്ടറിയുടെ ജാമ്യാപേക്ഷതള്ളിക്കളഞ്ഞത്.ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്ന സിബിഐ വാദം അംഗീകരിച്ചാണ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്.ഹൈക്കോടതിയെ ജയരാജന്‍ ഇതേ ആവശ്യം ഉന്നയിച്ച് സമീപിച്ചപ്പോള്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിയിലും ഉന്നയിച്ചത്.യാതൊരു തെളിവും തനിക്ക് എതിരെ ഇല്ലാതത് കൊണ്ട് ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുമെന്നാണ് ജയരാജന്റെ വാദം.ഇത് കോടതി തള്ളികയായിരുന്നു.ജാമ്യാപേക്ഷ തള്ളിയതോടെ പി ജയരാജനെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനായി സിബിഐ വിളിച്ച് വരുത്തും.അന്ന് തന്നെ അറസ്റ്റും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നേതാവ് എ എന്‍ ഷംസീര്‍ പ്രതികരിച്ചത്.

Top