അടിപിടിയില്‍ സൂപ്പര്‍ താരത്തിന്റെ പല്ല് പോയി; മാനക്കേട് കൊണ്ട് പോലീസ് കേസൊതുക്കി; പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു

കൊച്ചി: പ്രശ്ത സിനിമാ താരത്തിന് യുവാവിന്റെ വക പൊരിഞ്ഞ അടി. സംഭവം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് നടന്നതെങ്കിലും പുറത്തറിഞ്ഞിട്ടില്ല. ഇടിയുടെ കരുത്തില്‍ സിനിമാ താരത്തിന്റെ പല്ലും പോയെന്നാണ് റിപ്പോര്‍ട്ട്.

മലയാളതമിഴ് സിനിമകളില്‍ പ്രശസ്തനായ ബാല എന്ന യുവനടനാണ് പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നുള്ള അടിപിടിയില്‍ പല്ലുപോയത്. എറണാകുളം പാലാരിവട്ടം ധനലക്ഷ്മി ബാങ്കിനു സമീപം കോമത്ത് ലെയ്‌നില്‍ പ്ലാറ്റിനം ലോട്ടസ് അപ്പാര്‍ട്ട്‌മെന്റിലാണ് യുവതാരത്തിന്റ താമസം. അതേ അപ്പാര്‍ട്ടുമെന്റിലെ താമസക്കാരനും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിന്റെ ഡ്രൈവറുമായ പാലാരിവട്ടം സ്വദേശി രാജീവുമായി വാഹനം പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പാര്‍ട്ട്‌മെന്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ച് സെക്യൂരിറ്റിക്കാരനുമായി രാജീവ് വാക്കേറ്റം നടത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബാല തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ രാജീവിനെ സിനിമാ സ്‌റ്റൈലില്‍ത്തന്നെ ബാല കഴുത്തിനു പിടിച്ചുതള്ളി മര്‍ദ്ദിക്കാന്‍ ഒരുങ്ങിയത്രേ. അപകടം മണത്തറിഞ്ഞ യുവാവ് തന്റെ സര്‍വ്വശക്തിയും സംഭരിച്ച് ഒറ്റയടി കൊടുത്തു. ആരോഗ്യവാനായ താരം മൂക്കും കുത്തി താഴെ വീണു. താരത്തിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര ചീറ്റി. മുന്‍നിരയിലെ പല്ലിന്റെ ഒരു ഭാഗവും അടര്‍ന്നു പോയത്രേ. സംഭവമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികള്‍ താരത്തെ പൊക്കിയെടുത്ത് സ്വകാര്യാശുപത്രിയിലാക്കി. യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.

‘ഇതൊടെ ബാല എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട്, പൊലീസ് കേസ്സെടുത്താല്‍ വിവരം പുറത്തറിയുമെന്നും അതു തനിക്ക് മാനഹാനി ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ താരം പൊലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ അനുരഞ്ജന ചര്‍ച്ച നടത്തി. തന്നെ മര്‍ദ്ദിച്ച രാജീവ് മാപ്പ് പറഞ്ഞാല്‍ കേസ്സ് അവസാനിപ്പിക്കാമെന്ന നിലപാടില്‍ എത്തുകയായിരുന്നു വെള്ളിത്തിരയിലെ നായകനെ നിലംപരിശാക്കിയ യുവാവിനെക്കണ്ട് പൊലീസും അന്തം വിട്ടു. കാറ്റ് വീശിയാല്‍ പറന്നുപോകുമെന്ന അവസ്ഥയാണ് യുവാവിന്. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ താരത്തിനു മുന്നില്‍ വച്ച് മാപ്പുപറഞ്ഞ് യുവാവ് തടിയൂരുകയും ചെയ്തു. എന്നാല്‍ മുഖത്തേറ്റ പരിക്കുമൂലം ബാല രണ്ടാഴ്ചയോളം പുറത്തിറങ്ങിയില്ല. ഈയിടെ എറണാകുളത്ത് ആശുപത്രിയില്‍ സിനിമാതാരങ്ങള്‍ മരണമടഞ്ഞപ്പോഴും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നത്രേ താരം.

Top