
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്ത് ലക്ഷ്മിയെ സ്വന്തമാക്കി. ഇവരുടെ 15ാം വിവാഹവാര്‍ഷിക ദിനത്തില്‍ സുഹൃത്ത് ഗ്രൂപ്പില്‍ അയച്ച ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇഷാന്‍ദേവ്. നീയൊക്കെ കൂടല്ലെ കെട്ടിച്ചതെന്ന് ബാലഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നതായിട്ടാണ് വീഡിയോ. അപ്പോള്‍ തൊട്ടടുത്തുളള പ്രണനായിക ചിരിച്ചുകൊണ്ട് പറയുന്നുണ്ട് ദുഷ്ടന്‍മാരെ വല്ലതും അറിയുന്നുണ്ടോ നിങ്ങളോട് ഞങ്ങള്‍ ക്ഷമിക്കില്ലയെന്ന്. ലക്ഷ്മിയെ ഒറ്റയ്ക്കാക്കി ജാനിക്ക് കൂട്ടായി ബാലുപോയിട്ട് നാല് ദിവസം. ഇപ്പോഴും ഒന്നും അറിയാതെ ലക്ഷ്മി വെന്റിലേറ്ററിലും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘കൂടെ നില്ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍
Miss you Baaluannaa …Balabhaskar Chandran
See you in heaven ????’
https://www.facebook.com/IshaanDevMuzic/videos/10209848093238588/?t=0