ലക്ഷ്മിക്ക് ബോധം തെളിഞ്ഞു; ബാലുവിനും മകള്‍ക്കും സംഭവിച്ചത് അറിയിക്കാനാണ് തീരുമാനം; സ്റ്റീഫന്‍ ദേവസി…

കൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫന്‍ ലക്ഷ്മിയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു. ഞാന്‍ സീനിയര്‍ ഡോക്ടറോട് സംസാരിച്ചു. എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. വായ്ക്കകത്ത് കുറേ ട്യൂബ്‌സ് ഇട്ടിരിക്കുന്നത് കൊണ്ട് സംസാരിക്കാന്‍ കഴിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. സംഭവിച്ച കാര്യങ്ങളൊന്നും ലക്ഷ്മിക്ക് അറിയില്ല.

ബാലയുടെ കുടുംബത്തില്‍ ഇപ്പോള്‍ അവള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് അവളെ അറിയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. അറിയുമ്പോള്‍ അത് താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്കുണ്ടാവണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ പറഞ്ഞു. ബാലയുടെയും ലക്ഷ്മിയുടെ വീട്ടുകാരെ സംബന്ധിച്ച് ഇക്കാര്യങ്ങളെല്ലാം ലക്ഷ്മിയെ അറിയിക്കുക എന്നത് വലിയൊരു കടമയാണ്. ലക്ഷ്മിക്ക് അതെങ്ങനെ താങ്ങാന്‍ കഴിയും എന്നറിയില്ല നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം-സ്റ്റീഫന്‍ പറഞ്ഞു.

Top