ബാലഭാസ്കറിന്റെ ദുരൂഹമരണത്തിന് പിന്നിൽ സ്വർണമാഫിയ ?മരണം സംഭവിച്ചത്‌ പ്രകാശ്‌ തമ്പി മുറിയില്‍ കയറിക്കണ്ടശേഷം.

തിരുവനന്തപുരം : വയലിനിസ്‌റ്റ്‌ ബാലഭാസ്‌ക്‌റിന്റെ മരണം പുതിയ വഴിത്തിരിവില്‍ എത്തു കയാണ്. പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതികളായപ്പോഴാണ് ബാലഭാസ്‌കറിന്റെ മരണവും സംശയത്തിലാകുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പേരും ഉയരുന്നതിലെ ഞെട്ടലിലാണ് അച്ഛന്‍ കെ സി ഉണ്ണി. മാധ്യമങ്ങള്‍ക്ക് അറിയുന്നതില്‍ കൂടുതലൊന്നും തനിക്കറിയില്ലെന്ന് പറയുന്നു .എന്നാൽ ഞെട്ടിക്കുന്നത് ബാലഭാസ്‌കർ മരണത്തിനു കീഴടങ്ങുംമുമ്പ്‌ ആശുപ്രതി മുറിയില്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ പ്രകാശ്‌ തമ്പി കയറിയെന്ന വെളിപ്പെടുത്തല്‍ വിശദമായി അന്വേഷിക്കാന്‍ ക്രൈം ബാഞ്ച്‌.

ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ വിശദമായ തെളിവെടുപ്പു നടത്തും.ആശുപത്രി മുറിയില്‍ മറ്റാരെയും കടത്തരുതെന്ന്‌ ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതപരിപാടികളുടെ സംഘാടകനുമായ പ്രകാശ്‌ തമ്പി ചട്ടംകെട്ടിയിരുന്നു. ഇയാള്‍ മുറിയില്‍ കയറിക്കണ്ടശേഷമാണ്‌ മരണം സംഭവിച്ചത്‌. മരണസമയം ഉണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിക്കാനാണു പോലീസ്‌ നീക്കം. ബാലഭാസ്‌കറിനെ ആശുപത്രിയില്‍ കയറി കണ്ടവരുടെ വിശദാംശങ്ങളും എടുത്തിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടം നടന്നയുടന്‍ സ്‌ഥലത്ത്‌ എത്തിയ ദൃക്‌സാക്ഷി വര്‍ക്കല സ്വദേശി അശ്വിന്‍(നന്ദു)വിന്റെ മൊഴിയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴിയും ക്രൈം ബ്രാഞ്ച്‌ രേഖപ്പെടുത്തി. മുമ്പ്‌ കേസില്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നെങ്കിലും ആറ്റിങ്ങല്‍ പോലീസ്‌ നന്ദുവിന്റെ മൊഴി ഗൗരവകരമായി എടുത്തിരുന്നില്ല. ഇതിലുള്‍പ്പെടെ ദുരൂഹതയുണ്ടെന്ന്‌ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. താനും സഹോദരനുമാണ്‌ അപകടം നടന്ന ഉടന്‍ സ്‌ഥലത്ത്‌ എത്തിയതെന്ന്‌ നന്ദു മൊഴി നല്‍കി. അര്‍ജുനാണ്‌ ഡ്രൈവിങ്‌ സീറ്റിലുണ്ടായിരുന്നത്‌.

ടീഷര്‍ട്ടും മുക്കാല്‍ പാന്റ്‌സുമാണു ധരിച്ചിരുന്നത്‌. ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ കിടക്കുന്ന രീതിയിലായിരുന്നു. കൂുര്‍ത്ത പോലത്തെ വസ്‌ത്രമാണ്‌ ധരിച്ചിരുന്നത്‌. മുന്‍സീറ്റിലിരുണ്ടായിരുന്ന കുഞ്ഞിന്റെ നെറ്റി മുറിഞ്ഞിരുന്നു. ഗ്ലാസ്‌ തകര്‍ത്താണ്‌ കുഞ്ഞിനെ പുറത്തെടുത്തത്‌.അര്‍ജുന്റെ ചിത്രം ഉള്‍പ്പടെ കാണിച്ചായിരുന്നു അന്വേഷണസംഘം മൊഴി ശേഖരിച്ചത്‌. താനല്ല, ബാലഭാസ്‌കറാണ്‌ അപകടമസയത്ത്‌ കാറോടിച്ചത്‌ എന്നാണ്‌ അര്‍ജുന്റെ മൊഴി. അപകടസമയം കാറോടിച്ചത്‌ അര്‍ജുന്‍ തന്നെയെന്ന്‌ ലക്ഷ്‌മിയും മൊഴിയില്‍ ആവര്‍ത്തിച്ചു. ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ കിടന്ന്‌ ഉറങ്ങുകയായിരുന്നു. അപകടം നടന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണമുണ്ടോയെന്ന അന്വേഷണസംഘം ചോദിച്ചപ്പോള്‍ താന്‍ ഉപയോഗിക്കുന്ന സ്വര്‍ണമേ കൈയിലുണ്ടായിരുന്നുള്ളുവെന്നായിരുന്നു മറുപടി.

ഡ്രൈവര്‍ അര്‍ജുനന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ക്ക്‌ ബിസിനസ്‌ ആവശ്യത്തിനു പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ച്‌ അവര്‍ നല്‍കിയിരുന്നതായും ലക്ഷ്‌മി പറഞ്ഞു. അപകടസമയത്തു വന്ന ഫോണ്‍കോളുകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്‌. ഇതിനിടെ അപകടസ്‌ഥലത്തുവച്ചു രണ്ടുപേരെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടുവെന്നു വെളിപ്പെടുത്തിയ കലാഭവന്‍ നോബിയുടെ മൊഴി അന്വേഷണസംഘം ഇന്നെടുക്കും.

Top