എല്ലാം ചെയ്തത് ആ പെണ്ണിന് വേണ്ടി !!. കാവ്യയെ ചൂണ്ടി ദിലീപ്. കാവ്യയും കുടുങ്ങും??

കൊച്ചി : ദിലീപ് നല്‍കിയത് പോലെ തന്നെ ദൈര്‍ഘ്യമുള്ള ഓഡിയോകള്‍ താനും പോലീസിന് കൈമാറിയിട്ടുണ്ടെന്ന്
സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് കോടതിയിലായതിനാലാണ് ഇക്കാര്യം മാധ്യമങ്ങളില്‍ മുഴുവനായും പുറത്തുവിടാന്‍ സാധിക്കാത്തതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ നിര്‍മ്മാതാവ് സജി നന്ദ്യാട്ടിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ബാലചന്ദ്രകുമാര്‍ പുറത്തുവിടുന്ന ഓഡിയോകള്‍ക്ക് ദൈര്‍ഘ്യമില്ലെന്നും ശബ്ദ ശകലങ്ങള്‍ മാത്രം പുറത്തുവിട്ട് തെറ്റിധാരണ സൃഷ്ടിക്കുകയാണെന്നുമായിരുന്നു സജി നന്ദ്യാട്ടിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈര്‍ഘ്യമുള്ള ആവശ്യത്തില്‍ അധികം ഓഡിയോ ക്ലിപ്പ് പോലീസിന്റെ കൈയില്‍ നല്‍കിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മറുപടി പറഞ്ഞു. താന്‍ എന്തൊക്കെ ഉപകരണങ്ങള്‍ വെച്ചാണ് ഇതൊക്കെ റെക്കോഡ് ചെയ്തതെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളൊന്നും സജി നന്ദ്യാട്ടിനെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നും ബാലചന്ദ്രകുമാര്‍
വ്യക്തമാക്കി.

കാവ്യ മാധവനെ ഉദ്ദേശിച്ച് പുറകിലേക്ക് കൈനീട്ടി ദിലീപ് പറഞ്ഞത്, അതായത് ബൈജു ഭായ് എന്ന് വിളിച്ചു. അത് പറഞ്ഞത് കുറച്ച് നിശബ്ദദയ്ക്ക് ശേഷമാണ്. ആ നിശബ്ദദ ഓഡിയോ ക്ലിപ്പില്‍ ഉണ്ട്. ആ നിശബ്ദദയ്ക്ക് ശേഷം ദിലീപ് പറഞ്ഞു ഈ കുറ്റം ഞാന്‍ ചെയ്തതല്ല, മറ്റൊരു പെണ്ണിന് വേണ്ടിയാണ് ചെയ്തതെന്ന്. അവളെ രക്ഷിച്ച് കൊണ്ട് പോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് പറഞ്ഞത്. ഈ ഓഡിയോയില്‍ എവിടെയാണ് മുറിഞ്ഞ സംഭാഷണങ്ങള്‍ എന്ന് ബാലചന്ദ്രകുമാര്‍ ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ദേഹത്തേക്ക് ഒരു ട്രക്കോ ലോറിയോ ഇടിച്ച് കേറിയാല്‍ ഇനിയൊരു ഒന്നര കോടി കൂടി കാണേണ്ടതുണ്ടല്ലോ സാറേ എന്ന് ഓഡിയോയില്‍ പറയുന്നുണ്ട്. ഇതില്‍ എവിടെയാണ് വ്യക്തമല്ലാത്ത സംഭാഷണങ്ങള്‍ ഉള്ളത്? ബാലചന്ദ്രകുമാര്‍ ചോദിച്ചു.

നേരത്തെ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ദിലീപിന്റെ ഓഡിയോയല്‍ ‘ഗ്രൂപ്പിലിട്ട് തട്ടല്‍’ എന്ന് ദിലീപ് പറഞ്ഞത് എന്താണെന്ന തരത്തിലൊരു വിശദീകരണം സജി നന്ദ്യാട്ട് നല്‍കിയിരുന്നു. ഗ്രൂപ്പിലിട്ട് തട്ടുക എന്നത് വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒരു കാര്യം തട്ടുകയെന്നാണ് ദിലീപ് ഉദ്ദേശിച്ചത് എന്നായിരുന്നു സജിയുടെ വാക്കുകള്‍.

വാട്‌സ് ആപ്പില്‍ തങ്ങള്‍ സിനിമാകാര്‍ക്ക് നിരവധി ഗ്രൂപ്പുകള്‍ ഉണ്ടെന്നും സിനിമയുടെ പ്രമോഷനോ മറ്റ് ചര്‍ച്ചകളോ നടക്കുമ്പോള്‍ ആ ചര്‍ച്ചകള്‍ മറ്റേ ഗ്രൂപ്പിലിട്ട് തട്ടിക്കോയെന്ന് പറയാറുണ്ട്. അതാണ് ദിലീപ് ഓഡിയോയില്‍ പറഞ്ഞതെന്നായിരുന്നു.

എന്നാല്‍ സജി നന്ദ്യാട്ട് പറഞ്ഞ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഏതൊക്കെ വര്‍ഷമാണ് ഉണ്ടാക്കിവെച്ചതെന്ന വിവരം ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദയവ് ചെയ്ത് ഒരു കാര്യം പറയുമ്പോള്‍ വ്യക്തത വേണം. 2017 ല്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പുറത്തുവിട്ടത്. ഗ്രൂപ്പിലിട്ട് തട്ടുവ എന്നാല്‍ വെറുതെ വാട്‌സ് ആപ്പില്‍ ഇട്ട് തട്ടുകയെന്നാണ് ഉദ്ദേശിച്ചതെന്ന് ദിലീപ് ഉള്‍പ്പെടെ പറയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പറഞ്ഞത് ചില തെളിവുകള്‍ കണ്ടപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നാണ്. ഈ അസ്വസ്ഥത എവിടെ പോയി? ദിലീപിന് കസ്റ്റഡി വേണ്ടെന്ന് കോടതിക്ക് തോന്നിയിരിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടല്ലേയുള്ളൂ അല്ലാതെ കേസ് തള്ളിപ്പോയിട്ടൊന്നുമില്ലല്ലോയെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

ചിലര്‍ പറയുന്നത് ഇപ്പോള്‍ ദിലീപ് നിരപരാധിയാണെന്ന മട്ടിലാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ കേസിന്റെ ഭാഗമായത് കൊണ്ടാണ് പല കാര്യങ്ങളും തനിക്ക് പൂര്‍ണമായും വെളിപ്പെടുത്താന്‍ കഴിയാതിരിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിചേര്‍ത്തു.

Top