ഇന്ത്യന്‍ സേനയുടെ ഹ്രസ്വദൂര മിസൈല്‍ പ്രഹര ശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രണാശ് എന്ന് പേരിട്ട പുതിയ ബാലിസ്റ്റിക് മിസൈല്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിക്കുന്നു. പുതിയ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്. ഡി.ആര്‍.ഡി.ഒ തന്നെ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാശ്. 150 കിലോമീറ്ററാണ് പ്രഹാറിന്റെ പ്രഹര പരിധി. ഇതിനെക്കാള്‍ റേഞ്ച് കൂടിയ മിസൈല്‍ വേണമെന്ന സേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രണാശ് നിര്‍മ്മിക്കുന്നത്. പ്രണാശ് എന്നാല്‍? എല്ലാം നശിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. മിസൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2021ല്‍ മിസൈലിന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കും.