കൊച്ചി:മനസമാധാനത്തോടെയും ആത്മീയ സംതൃപ്തിയിലും കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ശാപം കൊണ്ട് ഭീതിപ്പെടുത്തിയ കരിസ്മാറ്റിക് പ്രഭാഷകനാണ് ഫാ. ഡൊമിനിക് വളംനാൽ എന്ന് മറ്റൊരു കത്തോലിക്കാ സന്യാസി .ഫാ. ഡൊമിനിക് വളംനാലിന്റെ പ്രഭാഷണങ്ങളിൽ മനുഷ്യന്റെ മൂല്യം കുറച്ചുകാട്ടുന്ന ഘടകങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു അയർലണ്ടിലെ സഭാധികാരികൾ അദ്ദേഹത്തെ അവിടേക്കു ക്ഷണിക്കുന്നതിൽ അതൃപ്തി കാണിച്ചത് വലിയ വാർത്ത ആയിരിക്കുകയാണ് എന്നും ജോസ് വള്ളിക്കാട്ട് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു .
പെറ്റിഷനിൽ ഒപ്പിടാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പോസ്റ്റ് പൂർണ്ണമായി :
നൂറ്റാണ്ടുകൾക്കു മുമ്പ്, അതായത് ഏകദേശം 20 നൂറ്റാണ്ടുകൾക്കു മുമ്പ്, വൈകല്യമോ വൈരൂപ്യമോ ഉള്ള വ്യക്തികൾ ജനിക്കുന്നതിന്റെ കാരണത്തെ കുറിച്ചുള്ള അജ്ഞത മനുഷ്യരെ കുഴക്കിയിരുന്നു. ഇന്നത്തെ പോലെ ശാസ്ത്രം വികസിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്.
ദൈവത്തിന്റെ ശാപം എന്ന എളുപ്പ ഉത്തരം അന്നത്തെ സമൂഹം കണ്ടു പിടിക്കുകയും അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാകുകയും ചെയ്തു. പല മതഗ്രന്ഥങ്ങളിലും, ക്രൈസ്തവരുടെ ബൈബിളിലെ പഴയ നിയമത്തിലും ഈ സൂചനകൾ കണാം.
എന്നാൽ ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: ഇവനോ ഇവന്റെ മാതാപിതാക്കളോ പാപം ചെയ്തത് കൊണ്ടല്ല, ദൈവിക കൃപ വെളിപ്പെടാൻ വേണ്ടിയാണ് ഒരാൾ അന്ധനായി ജനിച്ചത്.
സഭാ വിശ്വാസികളെ നൂറ്റാണ്ടുകൾ പിറകിൽ കൊണ്ടു കെട്ടാൻ ഒരുങ്ങി നടക്കുന്ന ആൾദൈവങ്ങളുടെ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. വിശ്വാസികളെ പേടിപ്പിക്കാൻ അവർ ഫത്വകൾ ഇറക്കുന്നു.
മനസമാധാനത്തോടെയും ആത്മീയ സംതൃപ്തിയിലും കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ശാപം കൊണ്ട് ഭീതിപ്പെടുത്തിയ കരിസ്മാറ്റിക് പ്രഭാഷകനാണ് ഫാ. ഡൊമിനിക് വളംനാൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ മനുഷ്യന്റെ മൂല്യം കുറച്ചുകാട്ടുന്ന ഘടകങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു അയർലണ്ടിലെ സഭാധികാരികൾ അദ്ദേഹത്തെ അവിടേക്കു ക്ഷണിക്കുന്നതിൽ അതൃപ്തി കാണിച്ചത് വലിയ വാർത്ത ആയിരിക്കുകയാണ്.
തങ്ങളുടെ വൈകല്യമുള്ള കുഞ്ഞുങ്ങളെ ദൈവം കൊടുത്ത നിധി പോലെ കാത്തുസൂക്ഷിക്കുന്ന പലർക്കും ആ തീരുമാനം അത്യന്തം ആശ്വാസം പകർന്നു. അവരിലാർക്കും ഈ വൈദികനോട് വെറുപ്പ് ഇല്ല, ബഹുമാനം ഉണ്ട് താനും. എന്നാൽ ക്രൈസ്തവ വിരുദ്ധമായ ആശയങ്ങൾ ലളിതമാനസരിലേക്ക് കുത്തിവെക്കുന്നതിനോട് മാത്രമാണ് എതിർപ്പ് ഉള്ളത്.
എന്നാൽ അത്മീയ തിമിരം ബാധിച്ചിരിക്കുന്ന ഒരു പറ്റം ആളുകൾ വൈദികനെതിരെ വിദ്വെഷ പ്രചരണം നടക്കുന്നു എന്ന വ്യാജ വാർത്ത പടയ്ക്കുകയും ഒരു ഒപ്പു ശേഖരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആരാണ് വെറുപ്പ് പടർത്തുന്നത്? ഫാ ഡോമിനിക്കല്ലേ വെറുപ്പിന്റെ പ്രചാരണം വചനത്തിന്റെ മേമ്പൊടിയിട്ടു നടത്തുന്നത്! ഈ ഒപ്പു ശേഖരണം ആത്മാവിന്റെ ശരിയായ നിമന്ത്രണങ്ങൾ ലഭിക്കാതെ മുഖം നഷടപ്പെട്ടവരുടെ വെപ്രാളമായി കണ്ടാൽ മതി. പുറമെ നല്ലതെന്ന് തോന്നുന്നവരിലും ദുരാത്മാവ് പ്രവർത്തിക്കും എന്ന് വേദഗ്രന്ഥം സാക്ഷിക്കുന്നുണ്ടല്ലോ.
ദയവു ചെയ്തു കെണികളിൽ വീഴാതെ, അമ്മച്ചി പഠിപ്പിച്ച പ്രാർത്ഥനകളും ചൊല്ലി സഭയുടെ കൂദാശകളും സ്വീകരിച്ചു ഉത്തമ ക്രിസ്ത്യാനി ആവുക.
എല്ലാം ശരിയാക്കേണ്ടവരും ജാഗ്രതപ്പെടുത്തേണ്ടവരും പെരുങ്കള്ളങ്ങൾ ചമച്ചു വഴക്കും, വ്യവഹാരവും, പോലീസും, തെളിവും, കോടതിയുമൊക്കെയായി തിരക്കിലാണ്. അജഗണങ്ങൾ ക്ഷമിക്കുക, അല്ലെങ്കിൽ സ്വയം രക്ഷപെട്ടു കൊള്ളുക. ദൈവം നിങ്ങളുടെ കൂടെയുണ്ട്.
——
നിരീശ്വരവാദം എന്ന ലേബലിൽ വിശ്വാസികളെ ഭീതിയിലാക്കി തെറ്റായ ബൈബിൾ പ്രചാരണവും നിയമവിരുദ്ധത പ്രസംഗിക്കുന്നതും ക്രിസ്തുവിരുദ്ധതയാണ് .ഡൊമിനിക് വളമനാലിനെ ക്രിസ്തുവിനേക്കാളും വലിയവനാക്കി തെറ്റായ അടയാളങ്ങളും തെറ്റായ ശക്തിയും ക്രിസ്തുവിന്റെ പേരിൽ എന്ന് പ്രചരിപ്പിക്കുന്നത് ക്രിസ്തീയതക്ക് എതിരാണ് .അതിനാൽ വളമനാലിനെതീരെ തട്ടായി പ്രചരിപ്പിക്കുന്ന അമാനുഷിക മനുഷ്യനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾക്ക് എതിരെ ക്രിസ്തുവിശ്വാസികൾ രംഗത്ത് വരണം .അതിനായി ഒന്നിക്കാം…
മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്ന ഈ വൈദികനെ ബാൻ ചെയ്യുക.ഭയം കുത്തിനിറ ക്കുന്ന ഈ വൈദികനെ ബാൻ ചെയ്യുക .ഒപ്പ് ശേഖരണത്തിൽ പാങ്കാളികളാവുക
ക്രിസ്തുവിരുദ്ധത പ്രസംഗിക്കുന്ന വൈദികർക്ക് ദൈവശിക്ഷ വിദൂരമല്ല.
➤➤ പെറ്റീഷനില് ഒപ്പുവെക്കാന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക➤➤