”ഹെയിറ്റ് സ്പീക്കര്‍ ”ഫാ.ഡൊമിനിക്ക് വളമനാലിന്റേത് ചെകുത്താന്റെ വേദോപദേശം; ബാന്‍ ചെയ്യണമെന്ന് വിശ്വാസികള്‍..! സീറോമലബാര്‍ സഭയുടെ ജാതീയ സ്പീച്ച് പ്രവാസികള്‍ക്ക് വിനയാകും; സഭ കുടുക്കില്‍…

ഡബ്ലിന്‍: ‘ഹെയിറ്റ് സ്പീക്കര്‍ ” എന്ന ആരോപണം ഉള്ള ഫാ.ഡൊമിനിക് വളമനാലിനെ വീണ്ടും അയര്‍ലണ്ടില്‍ എത്തിക്കാനുള്ള സീറോമലബാര്‍ സഭയുടെ നീക്കത്തിന് കടുത്ത വെല്ലുവിളി. ധ്യാനത്തിനായി ഈ വിവാദ വൈദികനെ എത്തിച്ച് വിശ്വാസികളില്‍ വിഭാഗീയതയും ഭയവും കുത്തിനിറക്കുന്നതിനെതിരെ മലയാളി കൂട്ടായ്മ രംഗത്ത് എത്തിയിരിക്കയാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കെതിരേ അപവാദ പരാമര്‍ശം നടത്തിയ ഫാ.വളമനാലിനെതിരെ കടുത്ത പ്രതിഷേധമാണ് ലോകമെമ്പാടും ഉയര്‍ന്നിരുന്നത്.

മുന്‍പ് അയര്‍ലണ്ടില്‍ വന്നിട്ടുള്ള ഈ വൈദികനെ വീണ്ടും എത്തിക്കുന്നത് സീറോമലബാര്‍ സഭ കമ്യുണിറ്റിയില്‍ ഉയര്‍ന്നിരിക്കുന്ന പൊട്ടിത്തെറി മറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് . അയര്‍ലന്റിലെ സീറോമലബാര്‍ സഭയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന നിയമവിരുദ്ധ പിരിവിനും വൈദികരുടെ ക്രിസ്തുവിരുദ്ധതക്കും എതിരെ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഐറീഷുകാരുടെ പള്ളികളില്‍ അവരുടെ ഔദാര്യത്തില്‍ കുര്‍ബാന ചൊല്ലുവാന്‍ അനുമതി വാങ്ങിയെടുത്തതിനുശേഷം ഐറീഷുകാര്‍ മൊറാലിറ്റി ഇല്ലാത്തവരെന്ന് ചിത്രീകരിക്കുകയാണ് ഇവിടെ എത്തുന്ന വൈദികര്‍. അവരുടെ പള്ളികളില്‍ പോകരുത്, അവരുടെ കുര്‍ബാന കൂടരുത് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നു.

രണ്ടുതരം പൗരമാരെ സൃഷ്ടിച്ച് ഇന്ത്യക്കാര്‍ക്ക് ഐറീഷുകാരോട് ശത്രുത വളര്‍ത്താന്‍ പ്രേരകമാകുന്നത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സഭയാണ്. പണം ഒന്നുമാത്രം ലക്ഷ്യം വെച്ചുകൊണ്ട് മാസത്തില്‍ നാല് കുര്‍ബാന നടത്തുന്നത് -ഐറീഷ് പള്ളികളില്‍ പോകരുത് എന്നും ഐറീഷുകാരുടെ മൊറാലിറ്റി മോശം എന്നും പ്രചരിപ്പിക്കുന്നത് ആ പള്ളികള്‍ ബഹിഷ്‌കരിച്ച് ഇവര്‍ക്കൊപ്പം കൂട്ടിയാല്‍ അത്രയും കൂടുതല്‍ പിരിവുകാശ് വീഴും എന്നുള്ളതാണ് പ്രവാസജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അറിയാതെ കല്പനകള്‍ പുറപ്പെടുവിക്കുന്ന ഇവരുടെ നീക്കം കാടത്തമാണ്.

ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളും അടങ്ങിയ അച്ചന്റെ വീഡിയോ കാണാം (Fr Dominic Valanmanal)ശമ്പളവും കുര്‍ബാനപ്പണവും മറ്റുമായി എല്ലുമുറിയെ പണിയെടുക്കുന്ന നേഴ്സുമാരുടെ ശമ്പളത്തിലും കൂടുതല്‍ ശമ്പളം വാങ്ങുന്ന വൈദികര്‍ സുഖലോലുപതയില്‍ ആറാടുകയാണ്. അതനുഭവിച്ചതിനുശേഷം ശിങ്കിടികളെ കയറ്റിവെച്ച് പള്ളി ഭരിക്കുന്നതും കാടത്തമാണ് .വൈദികരുടെ നിയമവിരുദ്ധ പിരിവുകളും കെടുകാര്യസ്ഥതയും കൂടിയപ്പോള്‍ ചില പള്ളികള്‍ വിശ്വാസികള്‍ ബഹിഷ്‌കരിച്ചു. ഒട്ടുമിക്ക മാസ് സെന്ററുകളിലും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. സാമ്പത്തിക ക്രമക്കേട് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന ആരോപണം ഉള്ള ഒരു ബിഷപ്പും കൂട്ടാളികളും ഈ പ്രതിഷേധത്തിനെ വഴിതിരിച്ചുവിടാനാണ് ഈ വിവാദ വൈദികനെ എത്തിക്കുന്നത്.

ഈ ലിങ്കിൽ കയറി വോട്ടു ചെയ്യുക .ഷെയർ ചെയ്യുക.If you think he is wrong and should be stopped coming to Ireland for preaching and also collecting money from here, please help signing this petition.http://chng.it/wrFqyYKG

ഓസ്ട്രേലിയായില്‍ അടുത്തിയിടെ പോയ ഈ വൈദികനെതിരെ ഹെയിറ്റ് സ്പീക്കര്‍ എന്ന് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ പരാതികള്‍ നല്‍കിയിരുന്നു. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകന്‍ മുമ്പ് പ്രസംഗത്തില്‍ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികള്‍ ആയി ജനിക്കും. പലതവണ വന്നിട്ടുള്ള ഇദ്ദേഹത്തെ വീണ്ടും കൊണ്ടുവരുന്നതും ഭയം കുത്തിനിറച്ച് പ്രതിഷേധം കുറക്കുന്നതും പണപ്പിരിവ് ലക്ഷ്യം വെച്ചാണ്.

ഒരു ധ്യാനത്തിന് ഏറ്റവും കുറഞ്ഞത് നാല്പത്തിനായിരവും അമ്പതിനായിരവും യൂറോയാണ് പിരിച്ചെടുക്കുന്നത് ഈ പണത്തിനൊന്നും കണക്കോ കാര്യങ്ങളോ ആര്‍ക്കും സമര്‍പ്പിക്കാറില്ല. ഇത്തരം നാലോ അഞ്ചോ ധ്യാനം വര്‍ഷത്തില്‍ നടത്തുന്നു. ലക്ഷങ്ങള്‍ ആണ് ഇതിലൂടെ പിരിക്കുന്നത്. മാത്രമല്ല എല്ലാ ഞായറാഴ്ച്ചയും മലയാളം മാസ് നടത്തുന്നതിലും പിരിവാണ് ലക്ഷ്യം. സീറോമലബാര്‍ സഭക്ക് കൂനിന്‍മേല്‍ കുരുപോലെ തിരിച്ചടികള്‍ ഓരോന്നായി പെരുകിക്കൊണ്ടിരിക്കയാണ്.വ്യഭിചാരം കുറ്റവും പാപവും ആയിട്ടും കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പിനെയും പള്ളിമേടയില്‍ നിഷ്‌കരുണം ഒരു ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ജീവപര്യന്തം ശിക്ഷ ലഭിച്ച റോബിനെയും ന്യായീകരിക്കാന്‍ സീറോമലബാര്‍ സഭ കൂലിക്ക് എടുക്കുന്നവരാണ് ധ്യാന വൈദികര്‍ അവരെ ക്കൊണ്ട് വിശ്വാസികളില്‍ ഭയം കുത്തിനിറക്കുന്നതിലൂടെ വൈദികരുടെ കൊടും പാതകങ്ങളെ ചോദ്യം ചെയ്യാനാകാതെ വിശ്വാസികളെ മാറ്റിമറിക്കും. ധ്യാന പ്രമുഖര്‍ നടത്തുന്ന ഭീക്ഷണിയും കുറ്റബോധം നിറക്കലും ചിലരില്‍ എങ്കിലും മാനസിക വിഭ്രാന്തി സൃഷ്ടിക്കാറുമുണ്ട്.

ഫാ വാളമനാല്‍ പറയുന്നു: മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികള്‍. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേര്‍. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികള്‍ ആയി ജനിക്കും. പണം ധാരാളം ഉള്ളവക്കും ഈ കുട്ടികള്‍ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാന്‍ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കള്‍ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോള്‍ അവരുടെ കുട്ടികളാണ് മന്ദബുദ്ധികള്‍ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കള്‍ക്കും യുവതികള്‍ക്കും മൃഗ ജീവിതമാണ്. അവര്‍ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങള്‍…

വിഢിയായ ഈ വൈദീകന്‍ ബുദ്ധിമാന്ദ്യവും, മാനസീക വൈകല്യവും ബാധിച്ച കുഞ്ഞുങ്ങളേയും കുടുംബത്തേയും ക്രൂരമായി അധിക്ഷേപിക്കുകയാണ്. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്?.. ഇയാള്‍ ഏത് മാലിന്യത്തില്‍ നിന്നും കടന്നുവന്ന അശുദ്ധ രൂപമാണ്? യുവാക്കളേയും, കുട്ടികളേയും, യുവതികളേയും, രോഗ ബാധിതരേയും ക്രൂരമായി കൊന്ന് കൊലവിളിക്കുന്ന ഇയാളാണോ ഇനിയും ഇവിടെ വന്നു നമ്മെ വിശുദ്ധീകരിക്കുന്നത് ? ഇയാളാണോ ക്രിസ്തുവിന്റെ പ്രതി പുരുഷന്‍? കത്തോലിക്കാ സഭ ഈ വൈദീകന്റെ ഭാഷയില്‍ മാപ്പ് പറയുമോ? ഈ പ്രസംഗത്തേ തള്ളി പറയുമോ? ധ്യാന പ്രസംഗത്തില്‍ വിശ്വാസികളെ പിടിച്ചിരുത്താന്‍ എന്തെല്ലാം തട്ടിപ്പുകളാണ് ധ്യാന ഗുരുക്കന്മാരും വൈദീകരും പറയുന്നത്.

ഏറ്റവും അധികം കളവുകള്‍ പറയുന്നത് ഈ വൈദീകനാണ്. ക്രിസ്തുവിനേയും ദൈവത്തേ പോലും കടത്തിവെട്ടുന്ന കത്തി ഡയലോഗും അത്ഭുതവും ആണ് ഈ വൈദീകന്‍ പ്രസംഗിക്കുന്നത്. ഈ വൈദീകന്‍ പ്രവാസികളേ അധിക്ഷേപിക്കുന്നു… അയര്‍ലന്റില്‍ ധ്യാനത്തിനു പോയപ്പോള്‍ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കള്‍ക്ക് എന്നും അയര്‍ലന്റിലാണ് ഏറ്റവും അധികം മലയാളികള്‍ക്ക് മന്ദബുദ്ധി കുട്ടികള്‍ ഉള്ളത് എന്നും പറയുന്നു. അടുത്തത് യു.കെയില്‍. അതായത് മദ്യം കഴിക്കുന്നവരും, സ്വയം ഭോഗം ചെയ്യുന്നവരും, വ്യഭിചരിക്കുന്നവരുമായ സ്ത്രീകളും, യുവാക്കളും കൂടുതല്‍ കേരളത്തില്‍ നിന്നും എത്തപ്പെട്ട കേന്ദ്രം എന്നര്‍ഥം.

കാനഡയിലും, ദുബൈയിലും, അമേരിക്കയിലും ധാരാളം ഇത്തരക്കാര്‍ മലയാളികളേ കണ്ടതായും വിഢിയായ വൈദീകന്‍ തള്ളുന്നു. ഇയാള്‍ ഇത്തരത്തില്‍ ബുദ്ധിമാന്ദ്യം ഉള്ള ആളുകളുടെ കുടുംബത്തേയും, കുട്ടികളേയും മാതാപിതാക്കളേയും കൊന്ന് കൊലവിളിക്കുമ്പോള്‍ തീര്‍ച്ചയായും നിയമത്തിനും എതിരാണ്. ഇയാളെ വീണ്ടും എന്തിനുവേണ്ടിയാണ് ഇവിടുത്തെ വൈദികര്‍ എഴുന്നള്ളിക്കുന്നത് ? ഇത്തരം ധ്യാനകച്ചവടക്കാരുടെ ഞെട്ടിക്കലാണ് ഈ സഭയിലെ വൈദികരുടെ ഐശ്വര്യം. സഭയിലെ ബിഷപ്പുമാരും വൈദികരും ആറാം പ്രമാണം ലംഘിച്ചാല്‍ അത് പാപമല്ല. ആറാം പ്രമാണം ലംഘനമല്ല. പ്രലോഭനം ഉണ്ടാകുന്നത് മനുഷ്യസഹജമാണ്. ദൈവത്തിനെ അടുത്തറിയുന്നവരെ ചെകുത്താന്‍ കൂടുതല്‍ പരീക്ഷിക്കുന്നതാണ് . സഭയെ തകര്‍ക്കുന്ന ചെകുത്താന്റെ പരീക്ഷണം ആണ്. ഏദന്‍ തോട്ടത്തില്‍ നടന്നപോലെ.

അപ്പോള്‍ വ്യഭിചാരികളും കുറ്റവാളികളുമായ വൈദികര്‍ വിശുദ്ധീകരിക്കപ്പെടുകയും അവരുടെ പാപവും കുറ്റവും അല്ലാതാവുന്നു. അവരെ ചോദ്യം ചെയ്താല്‍ അഭിഷിക്തനെതിരായ നീക്കവും ദൈവത്തിനു നിരക്കാത്തതും നരകത്തില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം ചെപ്പടിവിദ്യകള്‍ അലറിവിളിച്ച് വെളിച്ചപ്പാടിനെ പോലെ തുള്ളിപ്പറയാന്‍ പ്രത്യേക പരിശീലനവും അഭിനയവും അവര്‍ക്കറിയാം .. മദ്യം കഴിക്കുന്നവരുടെ വിവാഹ ജീവിതം ആദ്യ രാത്രി തന്നെ പൊട്ടി തകരണം എന്ന് പറയുമ്പോള്‍ മാര്‍പ്പാപ്പ മദ്യം കഴിക്കുന്നതോ? കേരളത്തിലേ 40 ല്‍ അധികം കത്തോലിക്കാ സഭകളുടെ ഡിസ്റ്റലറിയില്‍ നിന്നും ഉല്പ്പാദിപ്പിക്കുന്ന പതിനായിരകണക്കിന് ലിറ്റര്‍ കുപ്പി വൈന്‍ ആരാണ് കുടിക്കുന്നത്? പള്ളികളില്‍ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് പോലും തിരുവോസ്തിയില്‍ വൈന്‍ തൊട്ട് പോലും കൊടുക്കാറില്ല.

കേരളത്തിലേ മദ്യപിക്കുന്ന വൈദീകരുടെ എണ്ണം കേട്ടാല്‍ ഞെട്ടും. അയര്‍ലണ്ടില്‍ മലയാളി വൈദികര്‍ പബ്ബില്‍ പോകാറില്ലേ ? മദ്യപിക്കാറില്ലേ ? കന്യാഷ്ട്രീകള്‍ മദ്യപിക്കാറില്ലേ ? ചുരുങ്ങിയ പക്ഷം ആശ അടക്കിയായിരുന്നേല്‍ സ്വയം ഭോഗം ചെയ്ത് കൊട്ടിയൂരിലേ ഫാ.റോബിന്‍ അടക്കം ഉള്ള നൂറുകണക്കിന് വൈദീകര്‍ വഴി തെറ്റുമായിരുന്നോ? ഇപ്പോള്‍ സഭയില്‍ നടക്കുന്ന ലൈംഗീക അരാജകത്വവും, ബലാല്‍സംഗവും, ബാല പീഢനവും ഉണ്ടാകില്ലായിരുന്നു. ഇപ്പറയുന്ന ഈ വൈദീകന്‍ ഇത് ചെയ്യുന്നില്ല എന്ന് ശാസ്ത്രീയമായി ഒരു പരിശോധനയിലൂടെ തെളിയിക്കാന്‍ ധൈര്യമുണ്ടാകുമോ? മദ്യം നല്‍കുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവര്‍ റോഡില്‍ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയില്‍ ഉപദേശിച്ചു തുടങ്ങുന്ന അച്ചന്‍ പിന്നീട് പറയുന്നതെല്ലാം തന്നെ വിവരദോഷങ്ങളാണ്.

മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങള്‍ എല്ലാം ആദ്യരാത്രിയില്‍ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കുന്നതായി അച്ചന്‍ പറയുന്നു. തീര്‍ന്നില്ല അച്ചന്റെ പ്രാര്‍ത്ഥന. മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ നശിച്ചു പോകണം. ഈ തലമുറയില്‍ മന്ദബുദ്ധികളായ കുഞ്ഞുങ്ങള്‍ നിരവധിയാണ്.സഭയിലെ വൈദികര്‍ ചെയ്യുന്ന കൊടും ക്രൂരതയും സ്ത്രീപീഡനവും മോഷണവും എല്ലാം സഭ വിശ്വാസികളില്‍ നിന്നും ചോദ്യം ചെയ്യപ്പെടാതിരിക്കാനും അവരുടെ ചെയ്തികളെ വിമര്ശിക്കപ്പെടാതിരിക്കാനും സഭയിലെ വൈദികരുടെ ഏറ്റവും വലിയ കുറുക്കുവഴിയാണ് ധ്യാനവും ധ്യാന പ്രസംഗ നാടകങ്ങളും.

 

 

ഇവരുടെ ചെയ്തികളെയും കുറ്റങ്ങളേയും ചോദ്യം ചെയ്യുന്നത് പാപം എന്നും അവ കടുത്ത ശിക്ഷക്കും ദൈവ കോപത്തിനും വഴിതെളിക്കുമെന്നും -കുടുംബവും സന്തതി പരമ്പരകളും കൊടും ശിക്ഷക്ക് വിധേയരാകുമെന്നും ഉറഞ്ഞുതുള്ളുന്ന ധ്യാന കച്ചവടക്കാരെ കൊണ്ട് പറയിപ്പിച്ച് വിശ്വാസികളില്‍ ഭയം നിറക്കുക എന്ന തന്ത്രം ആണ് സഭ ചെയ്തുകൊണ്ടിരിക്കുന്നത് .ഇദ്ദേഹത്തെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നത് പുനഃ:പരിശോധിച്ചില്ലായെങ്കില്‍ ഒപ്പുശേഖരണം മാത്രമായിരിക്കില്ല കടുത്ത നടപടികളും ഉയരും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ് .നിസാരമായ ഒരു കുര്‍ബാനയുടെ കാര്യം വന്നപ്പോള്‍ ‘അവന്മാര്‍ക്ക് മുന്നില്‍ മുട്ട് മടക്കിയാല്‍ എന്നും വഴങ്ങേണ്ടിവരും എന്ന് പറയുന്നവര്‍ വാളാംനാളിനെ ഇവിടെ എത്തിക്കും എന്നുള്ളതില്‍ സംശയം ഇല്ല. ഇവര്‍ക്ക് മുന്നില്‍ കീഴാളസംസ്‌കാരത്തോടെ നില്‍ക്കുന്ന ഒരു വിശ്വാസ സമൂഹത്തെയാണ് ഇവര്‍ വാര്‍ത്തെടുക്കുന്നത്. പക്ഷെ കേരളം പോലെയല്ല ഇവിടം .നിയമപരമായി ഒരുപാട് കാതം ചവിട്ടേണ്ടി വരും എന്നുള്ളത് -സഭയുടെ ലൈംഗിക പീഡന കേസ് വിധികള്‍ അറിയാവുന്നവര്‍ക്ക് അറിയാം .നഷ്ടപരിഹാരം കൊടുക്കാന്‍ കമ്മറ്റിക്കാരും വൈദികരും ഒരുപാട് കരുതിയിരിക്കേണ്ടി വരും.മുറുകുന്ന കുരുക്ക് ചെറുതായിരിക്കില്ല .

ഞങ്ങളുടെ ലിംഗവും യോനിയും അതിന്റെ കര്‍മ്മം നിര്‍വഹിക്കട്ടെ അച്ഛന്‍ അതിന്റെ ബയോളജി തപ്പാതെ !..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരും..

Top