ഫാ. ഡൊമിനിക്ക് വാളമ്‌നാലിന് എതിരെ വക്കീല്‍ നോട്ടീസ്; മനുഷ്യാവകാശ കമ്മീഷനിലും പരാതി; ഒട്ടിസം ബാധിച്ച കുട്ടികളെയും മാതാപിതാക്കളെയും അപമാനിച്ച വൈദീകനെതിരെ നിയമനടപടി ആരംഭിച്ചു

കൊച്ചി: അശാസ്ത്രീയവും മനുഷ്യത്വ രഹിതവുമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഫാ. ഡൊമിനിക്ക് വാളമ്‌നാലിനെതിരെ പരാതികളും നിയമനടപടികളുമായി കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ ‘മ്യഗങ്ങള്‍’ എന്ന് വിളിച്ചാക്ഷേപിച്ച അദ്ദേഹത്തിന്റെ പ്രസംഗം അടുത്തിടെ വന്‍ വിവാദമായിരുന്നു. അദ്ദേഹത്തിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ നൂറുകണക്കിന് ഐറിഷുകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഒപ്പിടുകയും അദ്ദേഹത്തെ സ്ഥിരമായി അയര്‍ലണ്ടില്‍ നിന്നും വിലക്കണമെന്ന് ആവശ്യപെടുകയും ചെയ്തു.

ഐറിഷ് ടൈംസ് പോലുള്ള പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നതിനു പുറകെ ഡബ്ലിനിലെ ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് വാളമ്‌നാലിന്റെ അയര്‍ലണ്ടിലേയ്ക്കുള്ള ക്ഷണം പിന്‍വലിക്കണം എന്ന് ഡബ്ലിനിലെ സീറോ മലബാര്‍ സഭയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും ഇദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച കുട്ടിയുടെ മാതാവ് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിന്റെ പല ഭാഗത്തു നിന്നും കൂടുതല്‍ പരാതികള്‍ മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നതായി അറിയാന്‍ കഴിഞ്ഞു. അയര്‍ലണ്ടിലെ ഓട്ടിസം ബാധിച്ച 3 കുട്ടികളെ സുഖപ്പെടുത്തിയെന്ന കളവ് ഇതിനോടകം പലരും സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റാണെന്ന് പറഞ്ഞിരുന്നു.

ഫാ. ഡൊമിനിക്ക് വാളമ്‌നാലിന് എതിരെ കേരളത്തില്‍ നിയമ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഓട്ടിസം കുട്ടികളെ അപമാനിച്ച വിഷയത്തില്‍ ഹൈക്കോടതി വക്കീലന്മാരായ അഡ്വ: ജഹാന്‍ഗീര്‍ പി .ടി , അഡ്വ: ലെജിത്ത് ടി. കോട്ടക്കല്‍ തങ്ങളുടെ കക്ഷിയായ അയര്‍ലണ്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജോണ് ചാക്കോക്കു വേണ്ടി നോട്ടീസ് അയച്ചു. ഓട്ടിസം കുട്ടികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ ഭാഗമായി 7 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വൈകല്യമുള്ളവരുടെ അവകാശങ്ങളുടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ക്രിമിനല്‍ നടപടികളുമായി മുമ്പോട്ട് പോകുമെന്നും നോട്ടീസിലൂടെ അറിയിച്ചു.

ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, മെക്‌സിക്കോ, യു,ക്കെ തുടങ്ങി പല സ്ഥലങ്ങളിലും ഫാ. ഡൊമിനിക്ക് വാളമ്‌നാലിന്റെ പ്രസംഗങ്ങള്‍ ഈ വര്‍ഷം തന്നെയുണ്ട്. ഇന്ത്യയിലെയും ആ രാജ്യങ്ങളിലേയും നിയമനടപടികള്‍ അദ്ദേഹം നേരിടേണ്ടി വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ രാജ്യങ്ങളില്‍ ഈ വൈദീകനെതിരെ മലയാളികള്‍ പരാതികള്‍ കൊടുക്കാന്‍ ഒരുങ്ങുകയാണ്.

ഇതോടൊപ്പം വിദേശ പര്യടനങ്ങളിലെ സാമ്പത്തിക ഇടപാടുകളും ചര്‍ച്ചാ വിഷയം ആകുന്നു. ഓസ്ട്രേലിയയില്‍ 5 ദിവസമായി നടക്കുന്ന ധ്യാനത്തിന് ഒരാള്‍ക്ക് ഭക്ഷണവും താമസവും ഉള്‍പ്പെടെ 21,000 ഇന്ത്യന്‍ രൂപയാണ് ചാര്‍ജ്. ഓരോ ധ്യാനത്തിനു ഇടയിലും പാവം വിശ്വാസികളെ പേടിപ്പിച്ചും പറഞ്ഞു പറ്റിച്ചും വന്‍ തുകയാണ് സംഭാവനയായും നേര്‍ച്ചയായും കൈപറ്റുന്നത്.. ഈ പണത്തിന്റെ കണക്ക് ആരും അറിയാറില്ല

Top