ദേഷ്യം വന്നാല്‍ പച്ചത്തെറി പറയും; സാധനങ്ങള്‍ എറിഞ്ഞൊടക്കും; നയന്‍സിനെ പേടിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

Nayantara_at_South_Indian_International_Movie_Awards

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഒരു ദേഷ്യക്കാരിയാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞ കേട്ടിട്ടുണ്ട്. എന്നാല്‍, ദേഷ്യം വന്നാല്‍ ഭദ്രകാളിയാകുമെന്ന് വിചാരിച്ചില്ല. നയന്‍താരയെ പേടിച്ച് ഹൈദരാബാദിലെ പല ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും താരത്തെ പ്രവേശിപ്പിക്കാറില്ല.

ദേഷ്യം കയറിയാല്‍ റൂമിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കണ്ണിനു മുന്നില്‍ കാണുന്നവരെയൊക്കെ തെറിവിളിക്കുകയും ചെയ്യുമെന്നാണു പരാതി. ദേഷ്യം വന്നു ജീവനക്കാരെ അധിക്ഷേപിക്കുന്നതു പതിവായതോടെ സഹികെട്ട ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നയന്‍താരയ്ക്കു വിലക്കേര്‍പ്പെടുത്തിയെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Nayanthara-images-from-Idhu-Kathirvelan-Kadhal

സാധനങ്ങള്‍ തച്ചുതകര്‍ക്കുന്ന നയന്‍താര ദേഷ്യം അടങ്ങിയശേഷം ഇതിന്റെയൊക്കെ പണം നല്‍കാറുണ്ടെന്നും ഹോട്ടല്‍ മാനേജര്‍മാര്‍ പറയുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും ഇവരെ പിന്നെയും സഹിക്കാന്‍ തയ്യാറല്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. ഹോട്ടല്‍ മുറി പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളോളം അടച്ചിടേണ്ടി വരുന്നുവെന്നും ഇതു ബിസിനസിനെ ബാധിക്കുന്നുവെന്നുമാണു ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. അധിക്ഷേപം കേട്ടു മടുത്ത ജീവനക്കാരും നടിയെ ഇനി സഹിക്കാന്‍ പറ്റില്ലെന്നാണു പറയുന്നത്.

Top