ലോകമാധ്യമങ്ങള്‍ മോദിമാജിക്കില്‍ ഞെട്ടി !മന്ത്രിസഭാ യോഗത്തിനെത്തിയ മന്ത്രിമാരെ പുറത്ത് വിട്ടില്ല; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ല; ലോകം പുകഴ്ത്തിയ മോദിയുടെ തന്ത്രം വിജയിച്ചതിങ്ങനെ

ന്യൂഡല്‍ഹി: നോട്ടുകളുടെ നിരോധനത്തിന്റെ പേരില്‍ ചില്ലറ പ്രശ്‌നങ്ങളൊഴിച്ചാല്‍ രാജ്യ ബഹുഭൂരിപക്ഷം പേരും മോദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അപ്രതീക്ഷിതമായ ഈ തീരുമാനം രഹസ്യമായി കൃത്യതയോടെ നടപ്പാക്കിയ മോദി മാജിക്കിനെ കുറിച്ചാണ് ലോക മാധ്യമങ്ങള്‍ പോലും സംസാരിക്കുന്നത്.

തിങ്കളാഴ്ച്ച രാത്രി 8 മണി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ബ്രേക്കിംഗായി. അതീവ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നത് എന്നതിനാല്‍ ഒരു നിമിഷം എല്ലാവര്‍ക്കും അമ്പരപ്പുണ്ടായി. എന്താണ് പ്രധാനമന്ത്രിക്ക് രാഷ്ട്രത്തോടെ പറയാനുള്ള സുപ്രധാന കാര്യം? അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമായതിനാല്‍ യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍, 8.15 ഓടെ ദേശീയ മാദ്ധ്യമങ്ങളിലെല്ലാം ലൈവായി മോദിയെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരവാദത്തെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു തുടങ്ങി. വിശദമായി ഇതേക്കുറിച്ച് പറഞ്ഞ ശേഷമാണ് മോദി അതിനിര്‍ണ്ണായകമായ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലോക മാദ്ധ്യമങ്ങള്‍ക്ക് പോലും നടുക്കലുണ്ടാക്കിയ തീരുമാനമായിരുന്നു ഇത്. ആര്‍ക്കും ഒരു സൂചനയും നല്‍കാതെ രഹസ്യങ്ങള്‍ പൂര്‍ണ്ണമായും സൂക്ഷിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അതിനിര്‍ണ്ണയകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലോക മാദ്ധ്യമങ്ങളെല്ലാം എങ്ങനെയാണ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം അതീവ രഹസ്യമായി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് ലോക മാധധ്യമങ്ങള്‍.

മാസങ്ങള്‍ നീണ്ട മുന്നൊരുക്കം നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാറും റിസര്‍വ് ബാങ്കും നടത്തിയിരുന്നു എന്ന് വ്യക്തമായത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സജ്ജീകരിച്ചു. പ്രിന്റിങ് കഴിഞ്ഞ് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഈ നോട്ടുകള്‍ എത്തി. ഇന്ന് കേരളത്തില്‍ മിക്ക ബാങ്കുകളിലും ഈ നോട്ടുകളാണ് വിതരണം ചെയ്തത്. ചുരുക്കത്തില്‍ ഒരു ദിവസത്തേക്ക് മാത്രമേ ഈ സ്തംഭനം ഉണ്ടായിട്ടുള്ളൂ. എന്നാല്‍, നിര്‍ണ്ണായകമായ ഈ തീരുമാനം മോദിക്കും ജെയ്റ്റ്ലിക്കും ചുരുക്കം ചില മന്ത്രിമാര്‍ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനവും ഇത് അറിഞ്ഞത് വൈകിയ വേളയിലാണ്. എന്നിട്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയം വരെ ഈ വിവരം ലീക്കായില്ല.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുവരെ സംഭവം പുറത്ത് വരാതിരിക്കാനുള്ള നീക്കങ്ങളും വിജയപ്രദമായി മാറി. ബാങ്കുകള്‍ക്ക് അവധി നല്‍കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ റിസര്‍വ്വ് ബാങ്കും നിര്‍വ്വഹിച്ചുവെങ്കിലും ആരും കാരണം അറിഞ്ഞില്ല. ചൊവ്വാഴ്ച വൈകിട്ട് ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് കേന്ദ്ര മന്ത്രിമാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. മന്ത്രിമാരെ അറിയിച്ച ശേഷവും വിവരം ചോരാതിരിക്കാന്‍ വേണ്ടി മോദി ശ്രദ്ധിച്ചു. ജപ്പാനുമായുള്ള വിമാനക്കരാറായിരുന്നു 6.45 തുടങ്ങിയ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ട. എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ വളരെ നാടകീയമായി പ്രധാനമന്ത്രി കറന്‍സി പിന്‍വലിക്കുവാനുള്ള തീരുമാനം അറിയിച്ചു.
യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ പുറത്തു വന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടുകള്‍ അസാധുവാക്കുന്നു എന്ന വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത ശേഷമാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് യോഗ വേദിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന നിര്‍ദ്ദേശം ഒരാഴ്ച മുന്‍പ് നല്‍കിയിരുന്നു. എന്നാല്‍, എന്തിനാണെന്ന കാര്യം ആര്‍ക്കും പിടികിട്ടിയിരുന്നില്. ഇനിയുള്ള യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന പൊതു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരമൊരു രഹസ്യനീക്കത്തിന്റെ ഭാഗം കൂടിയായിരുന്നുവെന്നാണ് എന്ന മന്ത്രിമാര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍, അതിനിര്‍ണ്ണായകമായ ഈ വിവരം പുറത്തുവന്നപ്പോഴാണ് ഇതിന് പിന്നിലെ കാര്യങ്ങള്‍ വ്യക്തമായത്.

നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിഷയം ചര്‍ച്ചയില്‍ വരുമെന്ന് മുന്‍കൂട്ടി മന്ത്രിമാരെ അറിയിച്ചിരുന്നില്ല. ആര്‍ബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രസംഗം കഴിയുന്നത് വരെ പുറത്ത് പോയില്ല. ജപ്പാനും ഇന്ത്യയും തമ്മിലുള്ള കരാറുകളുടെ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ എത്തിയത്. അപ്രതീക്ഷിതമായി വിഷയം യോഗത്തിന് മുന്നില്‍ വരികയായിരുന്നു. വാര്‍ത്ത ഏതെങ്കിലും തരത്തില്‍ പുറത്ത് വന്നാല്‍ അത് കള്ളപ്പണം മറ്റ് രൂപത്തിലേക്ക് മാറ്റാനും, വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്താനും സാധ്യതയുണ്ടായിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാനായി. ഇക്കാര്യം സംസ്ഥാനങ്ങളെ പിന്നീട് ബോധ്യപ്പെടുത്താമെന്ന തന്ത്രവും വിജയിച്ചു. കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തില്ല എന്ന വിമര്‍ശനം ഉയര്‍ന്നത് കേരളത്തില്‍ നിന്നു മാത്രമായിരുന്നു.
കാര്യങ്ങളെല്ലാം മുന്‍കൂട്ടി നിശ്ചയിട്ട കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ മികവും ഏറെ പ്രശംസ പിടിച്ച് പറ്റി. നിരോധനത്തിന് ശേഷമുള്ള രണ്ടാം ദിവസം തന്നെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവ് വന്നിട്ടുണ്ട്. രാഷ്ട്ര നന്മയ്ക്കായി എടുത്ത തീരുമാനം പ്രാബല്യത്തില്‍ വരാന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്ന വികാരമാണ് ഭൂരിപക്ഷം പേരും പങ്കുവെക്കുന്നത്. രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ക്ക് പിറകെ ആയിരം രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു തരത്തിലും രഹസ്യം പുറത്താകാതിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ടിവി പ്രസംഗം തീരുന്ന സമയം വരെ മന്ത്രിസഭായോഗം നീട്ടിക്കൊണ്ടുപോയത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും പിഎം ഓഫീസ് വിട്ടത് ഇതിനുശേഷമാണ്. എന്തായാലും ഇത്രവലിയൊരു കാര്യം പരമരഹസ്യമായി സൂക്ഷിക്കാനായി എന്ന കാര്യത്തില്‍ ഇന്ത്യയുടെ മോദിയുടെയു മികവ് ലോക മാദ്ധ്യമങ്ങളിലും ശ്രദ്ധയായി. ഇന്ത്യയിലെ നിര്‍ണ്ണായക തീരുമാനം ലോക മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനും ശ്രമമുണ്ടായി എന്നു കരുതേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം തന്നെ മോദി ഇത് പ്രഖ്യാപിച്ചതും രഹസ്യങ്ങള്‍ മുന്നില്‍ കണ്ടു തന്നെയാണ്. ലോക മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ മോദിയുടെ മികവിനെ പുകഴ്ത്തുന്നുണ്ട്.

Top