നാട്ടില്‍ സുലഭമായി കാണപ്പെടുന്ന വാഴയില്‍ പുരുഷന്‍മാര്‍ക്ക് ദോഷകരമാകുന്ന ഒരു വില്ലന്‍ ഒളിഞ്ഞിരിപ്പുണ്ട്   

 

 

നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന സസ്യമാണ് വാഴ. വാഴപ്പഴം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമാണുതാനും. കൂടാതെ വാഴയുടെ മറ്റു പല ഭാഗങ്ങളും നമ്മള്‍ ഭക്ഷ്യാവിശ്യത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടുമുറ്റത്തെ വാഴയില്‍ പുരുഷന്‍മാരുടെ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം എത്ര പേര്‍ക്കറിയാം. വാഴയുടെ വേരാണ് ഈ വില്ലന്‍. നിരവധി ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയതാണ് വാഴയുടെ വേരുകള്‍. പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിലും വാഴയുടെ വേര് ചതച്ചെടുക്കുന്ന നീര് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റു ചില കടും കൈ പ്രയോഗങ്ങള്‍ക്കും പണ്ട് കാലത്ത് വാഴയുടെ വേരുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പുരുഷന്‍മാരുടെ ലൈംഗിക ശേഷി കുറയ്ക്കുവാന്‍ ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. പുരുഷ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാന്‍ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ പണ്ട് കാലത്ത് ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന സന്ന്യാസിമാര്‍ ഇവയെ ആശ്രയിക്കാറുണ്ടായിരുന്നു. കൂടാതെ ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട്. എന്നാല്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നത് പോലുള്ള നേര്‍ വിപരീത ഫലങ്ങളാണ് വാഴപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

Top