ബാ​ണാ​സു​ര അണയുടെ ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പില്ല;മു​ഖ്യ​മ​ന്ത്രി​ അങ്ങനെ പറഞ്ഞോ ?

കൽപ്പറ്റ: കനത്ത മഴയ്ക്കിടെ ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം. അണക്കെട്ടിന്റെ  ഷട്ടറുകൾ തുറക്കുന്പോൾ മുന്നറിയിപ്പ് നൽകാറില്ലെന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് ജനത്തിനു അമ്പരപ്പായി എന്ന്  രാഷ്ട്രദീപിക റിപ്പോർട്ട്

കെഎസ്ഇബിയുടെ ഉടമസ്ഥതിയിലുള്ളതാണ് കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറത്തറ ബാണാസുര അണക്കെട്ട് . മുന്പ് മഴക്കാലങ്ങളിൽ അണക്കെട്ടിന്റെ  ഷട്ടറുകൾ തുറന്നപ്പോഴൊക്കെ കെഎസ്ഇബി അധികൃതർ സ്വന്തംനിലയ്ക്കും ജില്ലാ ഭരണകൂടം മുഖേനയും ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണ മഴക്കാലത്തു നാലു ഷട്ടറുകളും തുറന്ന ഓഗസ്റ്റ് ഏഴിനു മുന്പും അണക്കെട്ടിന്റെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നിരിക്കെയാണ് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകാറില്ലെന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

775.6 മീറ്ററാണ് ബാണാസുര അണക്കെട്ടിന്റെ  ഫുൾ റിസർവോയർ ലെവൽ. 61.44 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അണക്കെട്ടിൽ  ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ജാഗ്രതാനിർദേശം നൽകിയാണ് ജൂലൈ 15നു അണയുടെ ഷട്ടറുകൾ തുറന്നത്.

ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്നു ഷട്ടറുകൾ ഓഗസ്റ്റ് അഞ്ചിനു അടച്ചു. ഓഗസ്റ്റ് ആറിനു പെയ്ത ശക്തമായ മഴയിൽ അണ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവുമായി കൂടിയാലോചന പോലും നടത്താതെയും പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകാതെയുമാണ് ഓഗസ്റ്റ് ഏഴിനു രാവിലെ നാലു ഷട്ടറുകളും തുറന്നത്.

ഇതേത്തുടർന്നാണ് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. അണക്കെട്ടിൽ നിന്നു തുറന്നുവിടുന്ന ജലം കരമാൻ തോട്ടിലുടെ കബനിയുടെ പ്രധാന കൈവഴികളിലൊന്നായ പനമരം പുഴയിലാണ് എത്തുന്നത്.

അതേ സമയം സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയതെന്ന് കെ.മുരളീധരന്‍ ആരോപിച്ചു . ആദ്യം മുതല്‍ ഡാമുകള്‍ കുറച്ച് തുറന്നെങ്കില്‍ കൂട്ടത്തോടെ തുറക്കല്‍ ഒഴിവാക്കാമായിരുന്നു. അതാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത്. ഡാമിലെ വെള്ളം എത്ര ഉയരാന്‍ സാധ്യതയുണ്ട്. എന്ത് തയ്യാറെടുപ്പ് വേണം എന്ന് ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും നോക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

അന്നേരം 20 ാമത്തെ മന്ത്രിയെ വെക്കുന്ന ചര്‍ച്ചയിലായിരുന്നു സര്‍ക്കാര്‍. സിപിഐക്ക് എന്ത് പകരം കൊടുക്കണം എന്ന ചര്‍ച്ചയും അതിനിടെ. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മഴ ശക്തമായി. അപ്പോഴും ട്രയല്‍ റണ്‍ വേണമെന്ന് മന്ത്രി മണി പറഞ്ഞു. വേണ്ടെന്നാണ് ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത്.. ഈ സമയത്തൊക്കെ മഴ പെയ്യുകയായിരുന്നു. പിന്നെ കണ്ട് എല്ലാ ഡാമും ഒരേ സമയം തുറക്കുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് അണക്കെട്ട് തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നാണ്. അവിടങ്ങളില്‍ കാല്‍നനയുന്ന പോലെയെ വെള്ളം ഉയര്‍ന്നുള്ളൂ. ഇത് മനുഷ്യനെ മുക്കിയ ദുരന്തമാണുണ്ടായത്.

ജൂലായ് 17ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഇതുപോലെ വെള്ളപ്പൊക്ക കെടുതികളിലായിരുന്നു കുട്ടനാട്ടിലുമൊക്കെ. ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് കുട്ടനാട് എംഎല്‍എ പോലും ചെല്ലുന്നത്.

ബാണാസുര സാഗര്‍ ഡാം ഏഴാം തീയതി തുറന്ന് എട്ടാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ ആളുകള്‍ കൂടുതലുണ്ടായിരുന്നത് ആദ്യം വയനാട്ടിലാണ്. ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് ഡാം സുരക്ഷ അതോറിറ്റിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ അടുത്ത വര്‍ഷവും ഇത് ആവര്‍ത്തിക്കും. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് പറയുന്നത്.

Top