ന്യൂഡല്‍ഹി: സത്യസന്ധര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്ന രീതിയില്‍ വായ്പാ നയത്തില്‍ മാറ്റം വരുത്താന്‍ പ1തുമേഖലാ ബാങ്കുകള്‍. എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ കൃത്യത കാണിക്കുന്നവര്‍്കകാണ് പരിഗണന ലഭിക്കുക. ഇവര്‍ക്ക് വീണ്ടും വായ്പ ലഭിക്കുന്നത് എളുപ്പത്തിലാക്കും. നടപടി ക്രമങ്ങള്‍ കൊണ്ടുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനാണ് തീരുമാനം.
പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ മാസം 31ന് മുമ്പായി 88,139 കോടി രൂപ നല്‍കാന്‍ തീരുമാനമായതായി സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. ഇതോടൊപ്പം ബാങ്കിങ് മേഖലയില്‍ പുതിയ പരിഷ്‌കാര നടപടികള്‍ കൂടി കൈകൊണ്ടതായും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എട്ട് ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ളത്. വലിയ തുക വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. വായ്പകള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.