നൂറു വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു ബാങ്കിന്‍റെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ പുറത്തായി; അമ്പരന്ന് ജനങ്ങള്‍

ലണ്ടന്‍ :നൂറു വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ഇംഗ്ലണ്ടിലെ ജനങ്ങള്‍. ലണ്ടന് അടുത്തുള്ള ബര്‍മിംഗ്ഹാമിലെ ജെഫേര്‍സണ്‍ കണ്‍ട്രി ബാങ്കിന്റെ ലോക്കറും മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയും  ചിത്രങ്ങളാണ് പ്രേക്ഷകരില്‍ അത്ഭുതം ജനിപ്പിക്കുന്നത്. 1913 ല്‍ സ്ഥാപിക്കപ്പെട്ട ബാങ്കിന്റെ ലോക്കറുകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും ഇപ്പോഴും യാതൊരു  വിധ കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്നത്. മാത്രമല്ല ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകളും എവരിലും അത്ഭുതം ജനിപ്പിക്കുന്നതാണ്.ഇരുപതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന മിക്ക സമ്പന്നന്‍മാര്‍ക്കും ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ജെഫേര്‍സണ്‍ കണ്‍ട്രി ബാങ്കില്‍ അക്കൗണ്ട് ഉണ്ടാവുക എന്നത് തന്നെ പ്രതാപത്തിന്റെ ലക്ഷണമായാണ് കണക്കാക്കി പോന്നിരുന്നത്.സമ്പന്നര്‍ തങ്ങളുടെ പണത്തിന് പുറമെ വിലപിടിപ്പുള്ള പല വസ്തുക്കളും സൂക്ഷിക്കാന്‍ ആശ്രയിച്ചിരുന്നത് ഈ ബാങ്കിനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബാങ്ക് പ്രവര്‍ത്തനക്ഷമമല്ല. അതുകൊണ്ട് തന്നെ കെട്ടിടം ഏറെ നാളായി പൂട്ടിക്കിടക്കുകയാണ് .

 

Top