സാന്താക്ലോസ് ബാങ്ക് കവർച്ച ചെയ്തു; നഷ്ടമായത് കോടികൾ

സ്വന്തം ലേഖകൻ

ക്രിസ്മസ് ആഘോഷവുമായി എത്തി ബാങ്ക് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സാന്താ ക്ലോസ് ബാങ്ക് കൊള്ളയടിച്ചു മടങ്ങി.
അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാർ ആഘോഷപൂർവ്വമാണ് സാന്തയെ വരവേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ സാന്താക്ലോസ് ബാങ്കിൽ കവർച്ച നടത്തുകയായിരുന്നു. ബാങ്ക് കവർച്ചയുടെ വീഡിയോ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ വൈറലായിരിക്കുകയാണ്. മെംഫിസ് പോലീസ് പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ബാങ്കിൽ സാന്തയുടെ വേഷത്തിലെത്തി കവർച്ച നടത്തിയ ആളെ പിടികൂടാൻ വീഡിയോ സഹായിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് പോലീസ് ഈ വീഡിയോ പുറത്ത് വിട്ടത്. കൈനിറയെ ചോക്ലേറ്റുകളുമായെത്തിയ സാന്ത ബാങ്കിലെ ജീവനക്കാർക്ക് ഓരോരുത്തർക്കായി ഇത് നൽകുന്നത് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ഇയാൾ പോക്കറ്റിൽ നിന്നും എടുത്ത ഒരു കടലാസ് നൽകുന്നു. ബാങ്കിന് പുറത്തുള്ള ക്യാമറയിൽ പണമടങ്ങിയ ബാഗുമായി നടന്നുപോകുന്ന സാന്തയുടെ ദൃശ്യങ്ങളുമുണ്ട്.

Top