ജമ്മുവില്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു; തീവ്രവാദികള്‍ തോക്കുചൂണ്ടി ലക്ഷങ്ങള്‍ തട്ടിയെടുത്തു

കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. ജമ്മു കാശ്മീര്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. 5.2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. അനന്തനാഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തോക്കുമായെത്തിയ സംഘമാണ് പണം തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ബുര്‍ഖ ധരിച്ചെത്തിയ തീവ്രവാദികള്‍ ബാങ്കിനകത്തു കടന്ന് തോക്കുചൂണ്ടുകയായിരുന്നു. സിസിടിവി പരിശോധിച്ചതില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ് ഇതിത് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. സംഘത്തില്‍ മൂന്നോ നാലോ പേരുണ്ടായിരുന്നതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചശേഷം കാശ്മീരില്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നത് പതിവായിരുന്നു. നോട്ട് നിരോധനത്തോടെ പഴയ നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിക്ക് നേതൃത്വം നല്‍കുകയായിരുന്നു. പണം തട്ടിയെടുത്ത് രക്ഷപ്പെടുന്ന ഭീകരരെ പിടികൂടാനാകാത്തതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കി.

Top