
സത്യം മാത്രം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ അന്യം നിന്നു പോകുന്ന അവസ്ഥയിലേക്കാണ് നമ്മുടെ മാധ്യമ രംഗം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ അജണ്ടകളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ട് കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ഇനി നടക്കില്ലെന്ന് തീര്‍ത്ത് പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍ അതിന്റെ തെളിവ് തന്നെയാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിനും മീഡിയവണ്ണിനും വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ വ്യക്തമായത്.