മാധ്യമ വിലക്ക്; ഏഷ്യാനെറ്റിലെ സുനിലിന്റെ പണി തെറിക്കുമോ ?വിലക്ക് വാർത്ത ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!!

കൊച്ചി:സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൾ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു .രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നലെ വൈകീട്ടോടെയായിരുന്നു നിരോധനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മാധ്യമ പ്രവര്‍ത്തകനായ പിആര്‍ സുനില്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസില്‍ കലാപം റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ നടത്തിയ റിപ്പോര്‍ട്ട് എന്ന് തന്നെ വ്യക്തമാക്കിയാണ് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയം പുറപ്പെടുവിച്ചത്. കലാപ മേഖലയില്‍ നിന്ന് സുനില്‍ നടത്തിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. അക്രമികള്‍ റോഡില്‍ അഴിഞ്ഞാടുമ്പോഴായിരുന്നു ഇതൊന്നും വകവെയ്ക്കാതെ സുനില്‍ ലൈവ് നല്‍കികൊണ്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമികള്‍ വാഹനങ്ങളും മറ്റും തീയിട്ടപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തന്നോട് താന്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സുനില്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്താന്‍ തയ്യാറായില്ലേങ്കില്‍ മര്‍ദ്ദിക്കും എന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും സുനില്‍ പറഞ്ഞിരുന്നു. ജയ് ശ്രീറാം വിളിച്ചാണ് അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടുന്നതെന്നും കലാപത്തിനിടെ മുസ്ലീം പള്ളി ആക്രമിച്ചപ്പോള്‍ ദില്ലി പോലീസ് കാഴ്ചക്കാരായിരുന്നുവെന്നും സുനില്‍ റിപ്പോര്‍ട്ടിങ്ങിനിടെ പറഞ്ഞിരുന്നു.

പൗരത്വ നിയമഭേദഗതി വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, ചന്ദ് ബാഗിലെ സിഎഎ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു, ആര്‍എസ്എസിനെയും ദില്ലി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു,മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു,ദില്ലിയിലെ ആക്രമണങ്ങള്‍ സിഎഎ വിരുദ്ധരെ ലക്ഷ്യമിട്ടാണെന്ന് തുടങ്ങിയ ഒമ്പത് കാരണങ്ങളായിരുന്നു മീഡിയ വണ്‍ ചാനലിനുള്ള വിലക്കിന് കാരണ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.അതിനാൽ തന്നെ ഏഷ്യാനെറ്റിന് ഇത്രയും വലിയ ഒരു തിരിച്ചടിക്കും വിളക്കിനും കാരണക്കാരൻ ആയ സുനിലിനെ ഏഷ്യാനെറ്റ് സംരക്ഷിക്കുമോ ?ഉടൻ നടപടി ഉണ്ടായില്ലെങ്കിലും ഭാവിയിൽ സുനിലിനെതിരെ നടപടി വരും എന്നുതന്നെ വേണം കരുതാൻ.

മാധ്യമം ദില്ലി കറസ്പോണ്ടന്‍റ് ഹസനുല്‍ ബന്നയുടെ റിപ്പോര്‍ട്ടിങ്ങിനെതിരായണ് നോട്ടീസില്‍ ഉയര്‍ന്ന പരാമര്‍ശം.ഒ രു പ്രത്യേക സമുദായത്തിന് നേരെയുള്ള ആക്രമണമെന്ന തരത്തില്‍ ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്‌തെന്നുവെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. അതേസമയം ഇന്ന് രാവിലെയോടെ ഇരു മാധ്യമങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് പുലര്‍ച്ചെ 1,30 ഓടെയാണ് ഏഷ്യാനെറ്റിനെതിരായ വിലക്ക് പിന്‍വലിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് മീഡിയ വണിന്‍റെ വിലക്ക് പിന്‍വലിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും മാതൃഭൂമിയും മനോരമയും വിലക്ക് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും നല്‍കിയിരുന്നില്ല. രാത്രി വൈകിയാണ് മാതൃഭൂമിയും മനോരമയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് സ്ഥാപനങ്ങളുടേയും ഇന്നിറങ്ങിയ പത്രങ്ങളും വാര്‍ത്ത ഉള്ളിലൊതുക്കി.

മാതൃഭൂമി 9-ാം പേജിലാണ് വാര്‍ത്ത നല്‍കിയിത്. അതും ഒരു കോളത്തില്‍. ഒപ്പം രാഷ്ട്രീയ പ്രമുഖരുടെ പ്രതികരണവും നല്‍കിയിട്ടുണ്ട്. മലയാള മനോര ആറാം പേജിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. രണ്ടു കോളം വാര്‍ത്തയാണ് മനോരമയുടേയത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതിഷേധവും നല്‍കിയിട്ടുണ്ട്. എന്നാല്‍ മാധ്യമം, ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങള്‍ മാധ്യമവിലക്ക് ലീഡ് വാര്‍ത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

‘മിണ്ടരുത്’ എന്നാണ് മാധ്യമങ്ങള്‍ക്ക് നേരെ ഇറക്കിയ തിട്ടൂരത്തിനെ ദേശാഭിമാനി തലക്കെട്ടാക്കിയത്. ദില്ലി വംശീയാതിക്രമ റിപ്പോര്‍ട്ട്, വായ് മൂടി കേന്ദ്രം എന്നായിരുന്നു മാധ്യമത്തിന്‍റെ തലക്കെട്ട്. ‘മാധ്യമ മാരണം’ എന്നാണ് ജനയുഗം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇറങ്ങുന്ന ദേശീയ ദിനപത്രങ്ങളായ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവ ഒന്നാം പേജില്‍ തന്നെ ചാനലുകളുടെ വിലക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.

ഹിന്ദു പത്രം ഒന്നം പേജില്‍ വാര്‍ത്ത നല്‍കി അതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പേജിലും വലിയ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ചെറിയ വാര്‍ത്തയായാണ് നല്‍കിയതെങ്കിലും ഉള്‍പ്പേജില്‍ വാര്‍ത്ത വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന തിരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉയരുമ്പോള്‍ മുഖ്യധാര മാധ്യമങ്ങളായ മലയാള മനോരമയും മാതൃഭൂമിയും കൈക്കൊണ്ട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തു , ദില്ലി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു,1984 ന് ശേഷം ഡല്‍ഹി കണ്ട ഏറ്റവും വലിയ കലാപം എന്നിങ്ങനെ കലാപ സമയത്ത് വാര്‍ത്താ സംപ്രേഷണത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള 10 കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top