ബാര്‍ കോഴ കേസില്‍ സുകേശനെതിരേയും പ്രാഥമികാന്വേഷണം.വിവാദങ്ങളില്‍ അതൃപ്തനായി സുകേശന്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരെ പ്രാഥമികാന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.വിജിലന്‍സ് മുന്‍ ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിക്കെതിരേയും പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ബാര്‍ കോഴ കേസ് അന്വേഷണം അട്ടിമറിച്ചെന്ന ഹര്‍ജിയിലാണ് ഇരുവര്‍ക്കെതിരേയും പ്രാഥമികാന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.സുകേശന് മൂന്ന് കത്തുകള്‍ നല്‍കിയെന്ന് കോടതി കണ്ടെത്തി. ഇതുകൂടാതെ ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി രേഖപ്പെടുത്തരുതെന്ന് സുകേശനോട് ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ചതായുമാണ് സൂചന. കേസ് ഡയറിയില്‍ കൃത്രിമം നടന്നെന്ന ഹര്‍ജിക്കാരന്‍റെ ആരോപണം അംഗീകരിച്ചാണ് പ്രാഥമികാന്വേഷണത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം രാഷ്ട്രീയ സമ്മര്‍ദങ്ങളും ബാഹ്യഇടപെടലുകളും അതിജീവിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും വിവാദങ്ങളും ദുഷ്പേരും വിട്ടൊഴിയാത്തതിനാല്‍ വിരമിക്കലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം കൈക്കൊണ്ടത്. ഇതോടെ ബാഹ്യഇടപെടലുകളുണ്ടായി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സുകേശന്‍െറ വാദങ്ങള്‍ നിരാകരിക്കുകയും സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടുകയും ചെയ്തു. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ബന്ധിതനായ സുകേശന്‍ മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന് കോടതിയെ ധരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് നിരാകരിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ, സുകേശന്‍ ഐ.പി.എസ് തരപ്പെടുത്താന്‍ യു.ഡി.എഫ് നേതാക്കളുമായി ഒത്തുകളിച്ചെന്ന വാദവുമായി ആദ്യം രംഗത്തത്തെിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. കേസില്‍ തുടരന്വേഷണം ആരംഭിച്ചപ്പോഴേക്കും എന്‍. ശങ്കര്‍റെഡ്ഡി വിജിലന്‍സ് തലപ്പത്തത്തെി. അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം പുരോഗമിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മാണിക്ക് അനുകൂലമായിരുന്നു. ഇതിലും പഴികേട്ടത് സുകേശനായിരുന്നു. ബാറുടമ ബിജു രമേശും സുകേശനും മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി റെഡ്ഡി തന്നെ രംഗത്തുവന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേല്‍ക്കുന്നത്.

ബാര്‍ കോഴക്കേസില്‍ വീഴ്ചസംഭവിച്ചെന്ന് ജേക്കബ് തോമസ് കണ്ടത്തെി. കേസില്‍ തുടരന്വേഷണത്തിനുള്ള സന്നദ്ധത സുകേശനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചതും ജേക്കബ് തോമസായിരുന്നു. അതിനിടെയാണ് റെഡ്ഡിയും സുകേശനും കേസ് അട്ടിമറിച്ചെന്ന പൊതുതാല്‍പര്യ ഹരജി കോടതിയിലത്തെിയതും അന്വേഷണത്തിന് ഉത്തരവായതും. അന്വേഷണത്തെ സ്വാഗതംചെയ്യുന്നെങ്കിലും വിവാദങ്ങളില്‍ അതൃപ്തിയിലാണ് സുകേശന്‍. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ദുഷ്പേര് കേള്‍ക്കുന്നതിനേക്കാള്‍ വിരമിക്കലാണ് നല്ലതെന്നാണ് സുകേശന്‍െറ നിലപാട്.

Top