തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കേസ് ഡയറി കൈമാറണമെന്ന് പ്രത്യേക കോടതി വിജിലന്‍സിനോട് ആവശ്യപെ്പട്ടു. എസ്പി ആര്‍. സുകേശന്റെ പുനരന്വേഷണ റിപേ്പാര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ടത്. കേസില്‍ ഫെബ്രുവരി 16ന് വിശദമായ വാദം കേള്‍ക്കും. അന്നു വസ്തുതാന്വേഷണ റിപേ്പാര്‍ട്ട് അടക്കം രേഖകള്‍ എല്‌ളാം ഹാജരാക്കണം.
അതേസമയം, റിപേ്പാര്‍ട്ടില്‍ എതിര്‍പ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു. കെ.എം.മാണിക്കെതിരെ സാഹചര്യ തെളിവുണ്ടെന്ന ആദ്യനിഗമനം എസ്.പി സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപേ്പാര്‍ട്ടില്‍ തള്ളിയിരുന്നു. മൂന്ന് തവണ കോഴ നല്‍കിയിതിനു ശാസ്ത്രീയമായ തെളിവിലെ്‌ളന്നും റിപേ്പാര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിനെ ഭീഷണിപെ്പടുത്താനാണ് ബിജു രമേശിന്റെ ആരോപണങ്ങള്‍. മദ്യനയം കാരണം ബിജുവിന് കോടികളുടെ നഷ്ടമുണ്ടായി. രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയ ദിവസം സ്ഥിരീകരിക്കാനായിട്ടില്‌ള.
മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്‌ളാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും വിജിലന്‍സ് റിപേ്പാര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് സുകേശന്‍ തന്നെ നല്‍കിയ പുതിയ റിപേ്പാര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപേ്പാള്‍ മാറ്റിവയ്ക്കാന്‍ മന്ത്രി കെ.എം.മാണി നിര്‍ദേശിച്ചത് നിയമവകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണ്. ബിസിനസ് റൂള്‍ പ്രകാരം നിയമവകുപ്പ് കാണണമെന്നത് നിര്‍ബന്ധം. പാലായിലെ വീട്ടില്‍ പണം കൊണ്ടുവന്നു എന്നതിനു തെളിവുകള്‍ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തില്‍ കണ്ടത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്ന് മൊഴികൊടുത്ത ബാറുടമ സജി ഡൊമനിക് പാലായില്‍ പണമെത്തിച്ചുവെന്ന് പറയുന്ന സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. എങ്ങനെ ഓടിയാലും പൊന്‍കുന്നത്തു നിന്ന് പാലായില്‍ പറഞ്ഞ സമയത്ത് എത്തിലെ്‌ളന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍.
മൂന്നാമത് പ്രധാന തെളിവായത്, തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടില്‍ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചുവെന്ന് പറയുന്നതിന്റെ തലേദിവസം രാത്രി 8.30ന് തിരുവനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവെന്ന് വിജിലന്‍സ് പറയുന്നു. കൊടുത്തു എന്ന് പറയുന്നവരും വാങ്ങിയെന്ന് പറയുന്ന ബാറുടമകളും ഈ സമയത്ത് പഴവങ്ങാടിയില്‍ എത്തിയിട്ടില്‌ള. പിന്നീട് സാക്ഷി അമ്പിളി മാറ്റിപ്പറഞ്ഞ സമയത്തും ടവര്‍ ലൊക്കേഷന്‍ വച്ചുള്ള പരിശോധനയില്‍ സാക്ഷി മൊഴികളില്‍ പ്രകടമായ വൈരുധ്യമുണ്ടെന്നും പുതിയ വിജിലന്‍സ് റിപേ്പാര്‍ട്ടില്‍ പറയുന്നു.