ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിക്ക് നീക്കം;വിജിലന്‍സ് ഡയറക്ടര്‍ വിശദീകരണം തേടി

ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ നടപടിക്ക് നീക്കം. എസ്പിമാര്‍ക്കെതിരെ കേസെടുക്കുന്നത് ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. ആര്‍ നിശാന്തിനി, കെഎം ആന്റണി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് നീക്കം. കെ.ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഇരുവരും നല്‍കിയത്.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ ബാര്‍ കോഴ കേസില്‍ പുനപരിശോധന നടത്തിയിരുന്നു. കേസില്‍ മൊഴികളായി സമര്‍പ്പിച്ച സാഹചര്യ തെളിവുകളും മൊഴിയും പരിഗണിച്ചില്ലെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേസില്‍ കെ ബാബുവിനെതിരെ ത്വരിതാന്വേഷണത്തിനായി ജേക്കബ് തോമസ് നേരത്ത ഉത്തരവിട്ടിരുന്നു. കെ.ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴവന്‍ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും , മദ്യനയം രൂപീകരിച്ചതിലും അഴിമതി ഉണ്ടെന്നായിരുന്നു കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രയില്‍സ് അസോസിയേഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ള പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ത്വരിതാന്വേഷണത്തെ തുടര്‍ന്നുണ്ടായ വ്യക്തതയിലാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന നിശാന്തിനിക്കെതിരേയും കെഎം ആന്റണിക്കെതിരേയും നടപടി സ്വീകരിക്കാന്‍ നീക്കം. അന്വേഷണത്തില്‍ സത്യം മറച്ചു വച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലും സത്യസന്ധമായ അന്വേഷണത്തിലും വീഴ്ച വരുത്തിയതിലാണ് നടപടി കൈക്കൊള്ളുക.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനായി കെ ബാബു കോഴ വാങ്ങിയെന്നായിരുന്നു കെ ബാബുവിനെതിരായ കേസ്. കേസില്‍ കെ ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഇരുവരും സമര്‍പ്പിച്ചത്.എന്നാല്‍ കേസില്‍ കെ ബാബുവിനെതിരായ മൊഴിയാണ് ബാറുടമകള്‍ നല്‍കിയത്.

അഴിമതി തടയുന്നതില്‍ മാത്രമല്ല അഴിമതി മറച്ചു വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കവെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

 

Top