മെസി ബാഴ്‌സ വിടുമോ; ചര്‍ച്ചകള്‍ ബാഴ്‌സയിലെത്തി നില്‍ക്കുന്നു

ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹം പരത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ ബാഴ്‌സലോണയുടെ പ്രതികരണം. ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബര്‍തൊമ്യുവാണ് ദേഷ്യത്തോടെ പ്രതികരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങളെ തള്ളിയത്. ‘മെസ്സി ബാഴ്‌സലോണ വിടുമെന്ന് പറയുന്നവര്‍ സ്വയം ലജ്ജിക്കണം.’–ബര്‍തൊമ്യു പറഞ്ഞു. താനും പിതാവും സ്?പെയിനില്‍ നേരിടുന്ന നികുതിവെട്ടിപ്പ് കേസില്‍ നിരാശനായി മെസ്സി സ്?പാനിഷ് ലീഗ് വിട്ട് ഇംഗ്ലണ്ടിലേക്ക് വരുമെന്ന് കഴിഞ്ഞയാഴ്ച ‘ദ സണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഫുട്ബാള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

‘പരിക്കിനോട് പൊരുതുന്ന മെസ്സി മഡ്രിഡ്–ബാഴ്‌സ ഗെയിമിനായി തിരിച്ചുവരാനുള്ള ഒരുക്കങ്ങളിലാണ്. എല്‍ക്ലാസിക്കോ കളിക്കാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. എന്നാല്‍, പരിക്കുകള്‍ ഭേദമാകുന്നതിന് അവയുടേതായ സമയമെടുക്കും.’–മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രസിഡന്റ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റൊരു ക്ലബില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് മെസ്സിയും പിതാവും വ്യക്തമാക്കിയതെന്നും ബര്‍തൊമ്യു അറിയിച്ചു. ‘മെസ്സി കുടുംബവുമായുള്ള ബന്ധം വളരെനല്ലനിലയിലാണ്. ഞങ്ങള്‍ ചര്‍ച്ചകളുടെ ഘട്ടത്തിലല്ല. സമയംവരുമ്പോള്‍ അത് വ്യക്തമാക്കപ്പെടും. മൂന്നു സീസണുകളിലേക്കുള്ള കരാര്‍കൂടി മെസ്സിക്കുണ്ട്. സ്?പാനിഷ് നികുതിപ്രശ്‌നത്തില്‍ താരം രോഷാകുലനാണ്. മെസ്സിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങള്‍ സാധാരണമല്ല. അദ്ദേഹത്തിെന്റ നികുതി ഉപദേശകര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെപ്പോലെ അവരും അതിന് വിലനല്‍കേണ്ടിവരും. നമ്മളെയെല്ലാവരെയും പോലെ മെസ്സി ആദരവ് അര്‍ഹിക്കുന്നു.’–ബര്‍തൊമ്യു കൂട്ടിച്ചേര്‍ത്തു.

Top