കൊച്ചി:തുഷാർ വെള്ളാപ്പാള്ളി മന്ത്രി സ്ഥാനത്ത് എത്തുമോ ?ബിഡിജെഎസിന്റെ സമ്മര്‍ദ്ദതന്ത്രം ഫലം കണ്ടുതുടങ്ങി . നല്‍കിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പു പാലിക്കുമെന്നു ബിഡിജെഎസിനു ബിജെപിയുടെ ഉറപ്പ്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കാണു കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയത്. ക്രിസ്ത്യന്‍ സഭകളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്തുന്നതിനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിജെപിയെ ഒഴിവാക്കിയാണ് ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎയുമായി ബിഡിജെഎസ് സഹകരിക്കില്ല. എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ഇനി ബിജെപിയുമായി സഹകരിക്കില്ലെന്നും അദേഹം ചെങ്ങന്നുരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതി. എല്‍ഡിഎഫിന് മഅദ്നിയുമായി സഹകരിക്കാമെങ്കില്‍ ബിഡിജെഎസുമായും സഹകരിക്കാമെന്ന് തുഷാര്‍ പറഞ്ഞിരുന്നു
ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായും അദേഹം വ്യക്തമാക്കിയിരുന്നു. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പാരവച്ചത്. എംപി ആകാന്‍ ഒരു കാരണവശാലും ആഗ്രഹിച്ചില്ല. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. അതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍. അതിന്റെ കാരണം താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ വ്യക്തമാക്കിയിരുന്നു