ചേർത്തല: ബിഡിജെഎസ് മുന്നണി വിടന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപിക്കാർക്കിടയിൽ സംസാരം. അരൂരില്‍ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയാണ് എൻഡിഎ മുന്നണിക്ക് പുറത്തേയ്ക്കാണ് ബിഡിജെഎസിൻ്റെ പോക്കെന്ന ചർച്ച വ്യാപകമാകുന്നത്.
പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
“സംസ്ഥാനത്ത് എന്‍.ഡി.എ. സംവിധാനം തിരഞ്ഞെടുപ്പുകാലത്തുമാത്രം ഉണ്ടാകുന്ന ഒന്നായി. ബി.ഡി.ജെ.എസ്. നേരിടുന്ന അവഗണനയ്ക്ക് ബി.ജെ.പി.യാണ് ഉത്തരവാദി. തത്കാലം എന്‍.ഡി.എ.യില്‍തന്നെ തുടരും. ആവശ്യമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും”, തുഷാര്‍ പറഞ്ഞു.
എന്നാല്‍ എല്‍ഡിഎഫിനെ സഹായിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബിഡിജെഎസിന്റെ പിന്‍മാറ്റം. എസ്.എന്‍.ഡി.പി.യോഗത്തിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ചെക്ക് കേസിലടക്കം തുഷാറിനെ സഹായിക്കാൻ മുന്നിൽ നിന്ന പിണറായി വിജയൻ്റെ ബുദ്ധിയാണ് തുഷാറിനെ അടർത്തി മാറ്റാൻ സഹായകമാകുന്നത്.
എന്നാൽ എൻഡിഎ ബന്ധം പൂർണ്ണമായും ഉപേക്ഷിക്കാൻ ബിഡിജെഎസ്ന് ആകില്ല. കെപിഎംഎസ് അടക്കമുള്ള സംഘടനകളുടെ അഭിപ്രായം കൂടി ആരാഞ്ഞ് മാത്രമേ തുഷാറിന് തീരുമാനമെടുക്കാനാവൂ. കെപിഎംഎസ് ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനാൽത്തന്നെ മുന്നണിക്ക് അകത്ത് നിൽക്കുമ്പോഴും എൽഡിഎഫിന് അനുകൂലമായി നീക്കം നടത്താനാണ് തുഷാറിൻ്റെ തീരുമാനമെന്നാണ് സൂചന.
ബിഡിജെഎസിൻ്റെ തീരുമാനം മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ബിജെപിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ബിജെപി നാളെ അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്.