യാചകരെ നീക്കം ചെയ്യാന്‍ ശ്രമിച്ച പൊലീസിന് മുട്ടന്‍പണി; പുനരധിവാസ കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചത് ലക്ഷപ്രഭുക്കളെ

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയുടെ സന്ദര്‍ശനാര്‍ത്ഥം കൊണ്ട് പിടിച്ച ഒരുക്കങ്ങളാണ് ഹൗദരാബാദില്‍ നടക്കുന്നത്. പ്രഥമ പുത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ നിന്നും യാചകരെ ഒഴിപ്പിക്കുകയാണ് പൊലീസ്. എന്നാല്‍ ഇതിനിടയില്‍ പൊലീസിന് ഒരു മുട്ടന്‍ പണി കിട്ടി. യാചകരെന്ന് കരുതി പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചവര്‍ ലക്ഷപ്രഭുക്കള്‍.

ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പൊലീസുകാരുമായി തര്‍ക്കിക്കുന്നത് കണ്ടതോടെ അധികൃതര്‍ വിവരം തിരക്കി്. ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇരുവരും ഭിക്ഷക്കാരാണോ എന്ന് സംശയം തോന്നിയതായി അധികൃതര്‍ പറയുന്നു. പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് ഉന്നതവിദ്യാഭ്യാസസവും മികച്ച നിലയില്‍ ജീവിക്കുന്നവരുമാണ് സ്ത്രീകളെന്ന് ബോധ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ഒരാളായ 50 വയസ്സുള്ള ഫര്‍സാന ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഫര്‍സാനയും ഭര്‍ത്താവും ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞയിടെ ഫര്‍സാനയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതോടെ ഇവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. ഇതിന് ഒരു ആള്‍ദൈവം നിര്‍ദേശിച്ച പരിഹാരമായിരുന്നു ദര്‍ഗാ പരിസരത്ത് ഭിക്ഷ യാചിക്കുക എന്നത്. അവിടെ നിന്നാണ് ഇവര്‍ ആനന്ദാശ്രമത്തിലേക്ക് എത്തപ്പെട്ടത്.

റബീയ ബസീറ എന്ന 43കാരിയാണ് പൊലീസ് പിടികൂടിയ രണ്ടാമത്തെ ലക്ഷപ്രഭു. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് പൗരത്വമുള്ള റബീയയ്ക്ക ഹൈദരാബാദില്‍ വന്‍ ഭൂസ്വത്തുണ്ട്. പക്ഷേ, അവരുടെ സഹോദരന്മാര്‍ ഇവയെല്ലാം കൈവശപ്പെടുത്തിയതോടെ റാബിയയുടെ മനോനില തകരാറിലായി. ഇതിന് ചികിത്സയായി ആരോ നിര്‍ദേശിച്ചതാണ് ദര്‍ഗയിലെ ഭിക്ഷാടനം.

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ പൊലീസ് ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചു. അവരെത്തി ഫര്‍സാനയെയും റാബിയയയെും വീടുകളിലേക്ക് കൊണ്ടുപോയി. ആയിരത്തിലധികം ഭിക്ഷാടകരെയാണ് ഹൈദരാബാദിലെ വിവിധ നഗര പ്രദേശങ്ങളില്‍ നിന്ന് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

Top