ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി…സീനിയോരിറ്റി മറികടന്നു ;വീണ്ടും നിയമയുദ്ധം. ജേ​ക്ക​ബ് തോ​മ​സ് കോടതിയിലേക്ക് ?

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ഡിജിപി ടി.പി.സെന്‍കുമാര്‍ ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ബെഹ്‌റയുടെ നിയമനം.നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ബെഹ്‌റ. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം എടുത്തിട്ടില്ല.ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സെലക്ഷന്‍ സമിതി കഴിഞ്ഞദിവസം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ.

ബെഹ്റയ്ക്കു പുറമേ ഡി.ജി.പിമാരായ ജേക്കബ് തോമസ്, അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) എന്നിവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ടി.പി.സെന്‍കുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്നയാള്‍ 1984 ബാച്ചിലെ സിന്‍ഹയാണ്. റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗില്‍ അമേരിക്കയിലായിരുന്ന സിന്‍ഹ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറ്റാച്ച്‌ ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന് 2018 ഒക്ടോബര്‍ വരെ കാലാവധിയുണ്ടെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പക്ഷേ, പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് മടങ്ങിവരാന്‍ സന്നദ്ധതയറിയിച്ച്‌ രേഖാമൂലം നല്‍കിയ കത്തില്‍ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ ജേക്കബ് തോമസിന് 2020 മേയ് വരെ കാലാവധിയുണ്ട്. പക്ഷേ, രാഷ്ട്രീയ തീരുമാനം അദ്ദേഹത്തിന് എതിരായെന്നു വേണം കരുതാന്‍.
പൊലീസ് മേധാവിയുടേത് സെലക്ഷന്‍ തസ്തികയാണെന്നതിനാല്‍ സീനിയോറിട്ടി മറികടന്ന് മൂന്നാം സ്ഥാനത്തുള്ള ബെഹ്റയ്ക്ക് നിയമനം നല്‍കുന്നത് നിയമക്കുരുക്കിന് വഴിവയ്ക്കും. ജേക്കബ്തോമസിന്റെ സീനിയോറിട്ടി മറികടന്നത് എങ്ങനെയാണെന്ന് വിശദീകരണ നോട്ട് സെര്‍ച്ച്‌ കമ്മിറ്റിക്ക് തയ്യാറാക്കേണ്ടി വരും. കേഡറില്‍ തിരിച്ചെത്തിയിട്ടില്ലാത്തത് അരുണ്‍കുമാറിനെ പരിഗണിക്കാത്തതിന് കാരണമാവും. തന്നെക്കാള്‍ ശമ്ബളം കൂടുതലുള്ള പദവിയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. 30ന് സെന്‍കുമാര്‍ വിരമിക്കുമ്ബോള്‍ നിര്‍മ്മല്‍ചന്ദ്ര അസ്താനയ്ക്ക് ഡി.ജി.പി പദവി ലഭിക്കും. 2019 നവംബര്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ വീണ്ടും പോലീസ് മേധാവിയാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. സ്ത്രീ സുരക്ഷ അടക്കം താന്‍ മുമ്പ് തുടങ്ങിവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

Top