സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലെ രഹസ്യങ്ങൾ ചോർത്തുന്നതിനായി ബിജെപി എംപി വരുൺ ഗാന്ധിയെ ഹണിട്രാപ്പിൽ കുടുക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
വരുൺ ഗാന്ധിയും കോൾഗേളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയാണ് വരുൺഗാന്ധിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഇദ്ദേഹത്തെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചത്. തുടർന്നു സ്ഥിരമായി ഇദ്ദേഹവുമായി അടുപ്പം സ്ഥാപിച്ച ശേഷം പ്രതിരോധ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു. എന്നാൽ, തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സൈന്യത്തിന്റെ കരുത്തിനെ തന്നെ ബാധിക്കുന്നതാണ് വരുൺഗാന്ധി കുടുങ്ങിയ ഹണി ട്രാപ്പ്.
സി.എഡ്മണ്ട്‌സ് അലന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ അഭിഭാഷകന്‍ പുറത്തുവിട്ടതാണ് ചിത്രങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്.
വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വെര്‍മയുടെ മുന്‍ വ്യാപാര പങ്കാളിയും കൂടിയാണ് എഡ്മണ്‍സ് അലന്‍. ലൈംഗികത്തൊഴിലാളിക്കൊപ്പം കിടപ്പറ പങ്കിടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് ചിത്രങ്ങളില്‍ സത്യാവസ്ഥ ഇനിയും വെളിപ്പെടേണ്ടതുണ്ട്. വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ കുടുങ്ങി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രുരാജ്യത്തിനു ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്.
ലൈംഗികത്തൊഴിലാളിക്കൊപ്പം വരുണ്‍ ഗാന്ധി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
ഹണിട്രാപ്പിന്റേതെന്ന പേരിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍, ചിത്രങ്ങളിലുള്ളത് വരുണ്‍ ഗാന്ധി തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല.ചിത്രങ്ങളുടെ സത്യസന്ധത വെളിപ്പെട്ടാല്‍ അത് ബിജെപിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കും. കാരണം അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെ ആകും എന്നു കരുതപ്പെടുന്നയാളാണ് വരുണ്‍ ഗാന്ധി. ഈയൊരു സാഹചര്യത്തില്‍ വരുണ്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ ഗൂഢാലോചനയാണ് ഇതെന്നും കരുതുന്നവരുണ്ട്.
അതേസമയം ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി തുടക്കത്തിലെ നിഷേധിച്ചിരുന്നു. ആരോപണം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നും വരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തന്റെ ഭാഗം വിശദീകരിച്ച് വരുണ്‍ ഇന്നലെ രണ്ടു പേജ് വരുന്ന കത്തും വരുണ്‍ പാര്‍ട്ടി നേതൃത്വത്തിനു കൈമാറിയിരുന്നു.
വരുൺഗാന്ധിയോടൊപ്പമുള്ള ആറു പെൺകുട്ടികളാണ് ഹണിട്രാപ്പിനു തന്ത്രങ്ങൾ ഒരുക്കിയതെന്നാണ് സൂചന. ഹണിട്രാപ്പിൽ വരുൺഗാന്ധി കുടുങ്ങിയെന്നത് എതിരാളികൾ രാഷട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിനെ രാഷ്ട്രീയമായി തന്നെ ബിജെപി ഇപ്പോൾ നേരിടുകയാണ്.