സിന്ധു വയോധികനൊപ്പം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി! ഹണി ട്രാപ്പില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയടക്കം പ്രതികള്‍ അറസ്റ്റില്‍.

കൊച്ചി: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകുകയും പിന്നീട് ഇയാളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ കൂട്ടുവാളക്കുഴിയില്‍ സിന്ധു(41), പന്തളം കുരുമ്പാലതെക്ക് സ്വദേശി മിഥു(25), പെരിങ്ങനാട് കുന്നത്തുക്കര സ്വദേശി കൃഷ്ണന്‍(32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ വയോധികനാണ് തട്ടിപ്പിനിരയായത്. ഭൂമി വില്‍പനയുടെ പേരില്‍ വയോധികനോട് അടുത്തിടപഴകി അശ്ലീലമെന്ന് തോന്നിക്കുന്ന ഫോട്ടോകള്‍ എടുത്ത ശേഷം ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 2,18000 രൂപയും, അരപ്പവന്റെ മോതിരവും, റൈസ് കുക്കറുമാണ് സംഘം തട്ടിയെടുത്തത്.

2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍ വെച്ച് പരസ്യം നല്‍കിയിരുന്നു.ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണില്‍ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം ഡിസംബര്‍ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറില്‍ വീണ്ടും വീട്ടിലെത്തുകയായിരുന്നു.ഈ സമയത്ത് സിന്ധു വയോധികനൊപ്പം നിന്ന് നഗ്നചിത്രങ്ങള്‍ മിഥുനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.

പിന്നീട് ഡിസംബര്‍ ഒമ്പതിന് പൊലീസാണെന്ന് ധരിപ്പിച്ച് മറ്റൊരു പ്രതിയായ അരുണ്‍കുമാറിനേയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണെന്ന് പറഞ്ഞ ഇവര്‍ വയോധികനില്‍ നിന്ന് 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങി മുങ്ങുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നതോടെയാണ് വയോധികന്‍ തട്ടിപ്പിനിരയായ വിവരം മകനെ അറിയിച്ചത്. പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പണം നല്‍കാമെന്ന് പറഞ്ഞ് സിന്ധുവിനെ വയോധികന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

Top