ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് ഇതര സംസ്ഥാന തൊഴിലാൾക്ക് ഹെറോയിൻ വിൽക്കുന്ന ബംഗാൾ സ്വദേശിയെ

കോട്ടയം: ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾഡാ സ്വദേശിയായ മോസ്‌റുൾ അലാമിനെയാണ് (32) തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ബുധനാഴ്ച ഉച്ചയോടെ പായിപ്പാട് മുണ്ടുകോട്ട ഭാഗത്തു നിന്നുമാണ് തൃക്കൊടിത്താനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 11 ഗ്രാം ഹെറോയിനും പിടികൂടിയിട്ടുണ്ട്. വീര്യം കൂടിയ ലഹരിമരുന്നായ ഹെറോയിൻ അത്യപൂർവമായാണ് കേരളത്തിൽ പിടികൂടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പായിപ്പാട് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ താമസിച്ചിരുന്ന മോസ്‌റുൾ അലാം കൃത്യമായി ജോലിയ്‌ക്കൊന്നും പോയിരുന്നില്ല. ഇതേ തുടർന്നു സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്നു, ദിവസങ്ങളോളമായി തൃക്കൊടിത്താനം പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പായിപ്പാട് പ്രദേശത്ത് താമസിക്കുന്ന പ്രതിയെ ബുധനാഴ്ച മുണ്ടുകോട്ട ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് എത്തി ഇയാളെ ചോദ്യം ചെയ്തു.

എന്നാൽ, ഇയാളുടെ കയ്യിൽ സംശയാസ്പദമായ രീതിയിൽ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്നു, പൊലീസ് സംഘം വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സഞ്ജിത്ത് ഖാനെ വിളിച്ചു വരുത്തിയ ശേഷം പ്രതിയുടെ ദേഹ പരിശോധന നടത്തി. ഇയാളുടെ പോക്കറ്റിൽ നിന്നും രണ്ടു പൊതി കണ്ടെത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇത് ഹെറോയിനാണ് എന്ന സൂചന ലഭിച്ചത്. ഇതേ തുടർന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തു.

ഇയാളുടെ കയ്യിൽ 11 ഗ്രാം ഹെറോയിനാണ് ഉണ്ടായിരുന്നത്. പത്തു ഗ്രാം ഹെറോയിൻ 15000 രൂപയ്ക്കാണ് ബംഗാളിൽ നിന്നും വാങ്ങിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. തുടർന്നു, ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ.അജീബ്, എസ്.ഐ സഞ്ജിത്ത് ഖാൻ, എസ്.ഐ അഖിൽ ദേവ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ഗിരീഷ്, ഡ്രൈവർ സി.പി.ഒ അജിത്കുമാർ, ഹോം കാർഡ് തോമസ്, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഹെറോയിൻ രാസ പരിശോധനയ്ക്കായി കെമിക്കൽ ലാബിലേയ്ക്ക് അയക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top