ഫ്ലാറ്റ് തട്ടിപ്പിന് ഇരയായി മലയാളികൾ; ബെംഗലൂരുവിലെ ഡ്രീംസ് കമ്പനിയുടെ തട്ടിപ്പിനിരയായ് നിരവധിപേർ

ബെംഗലൂരു: കുന്ദനഹള്ളിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാം എന്ന വാഗ്‌ദാനത്തിൽ പണം നൽകിയ മലയാളികൾ ഉൾപ്പടെയുള്ളവർ വഞ്ചിക്കപ്പെട്ടു. ഡ്രീംസ് എന്ന കമ്പനിയാണ് ഫ്ലാറ്റ് നിർമിച്ചു നൽകുമെന്ന പരസ്യം നൽകിയത്. നിരവധി മലയാളികൾ ഉൾപ്പടെയുള്ളവർ കുന്ദനഹള്ളിയിലെ സ്ഥലം വന്ന് കണ്ട ശേഷം കമ്പനിക്ക് പണം നൽകി. ചിലർ 30 ശതമാനം തുക ആദ്യ ഗഡുവായി കമ്പനിക്ക് നൽകി.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമാണ പുരോഗതികൾ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പണം മുടക്കിയവർ പറയുന്നു. ഉപഭോകതാക്കൾ കേസ് നൽകിയതിനെ തുടർന്ന് ഡ്രീംസ് കമ്പനി ഉടമ സച്ചിൻ നായിക്കിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇത് വരെ തങ്ങൾ നൽകിയ പണം തിരിച്ചു നൽകാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മലയാളികൾ ഉൾപ്പടെയുള്ളവർ പറയുന്നു. ഫ്ലാറ്റ് നിർമിച്ചു നൽകാം എന്ന് പറഞ്ഞ സ്ഥലം ഇപ്പോൾ ഏതാണെന്ന് തിരിച്ചറിയാൻ പോലും കഴിയില്ലെന്നും ചിലർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top