ബെന്നി ബെഹനാന് ഹൃദയാഘാതം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി

യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൃദയാഘാതം മൂലം. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് ബെഹനാനെ കാക്കനാട്ടെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോ പ്ലാസിക്കു വിധേയനാക്കിയ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ബെന്നി ബെഹനാനന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന് പത്തു ദിവസത്തെ വിശ്രമം വേണമെന്നും അധികൃതര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതാക്കള്‍ ബെഹനാനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു.

Top