സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നു ; പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകനെതിരെ വിമർശനവുമായി ബെന്നി ബെഹന്നാൻ

കൊച്ചി :
പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ബെന്നി ബെഹന്നാന്‍ എംപി. കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. മോന്‍സണിന്റേത് വെറും പണം ഇടപാടല്ല. കേന്ദ്ര ഏജന്‍സി സമഗ്ര അന്വേഷണം നടത്തണമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

സുധാകരന്‍ ചികിത്സയുമായി ബന്ധപ്പെട്ട് മോന്‍സണിന്റെ അടുത്ത് പോയെന്നാണ് പറഞ്ഞത്. സുധാകരന്‍ പറഞ്ഞത് താന്‍ പൂര്‍ണമായും വിശ്വസിക്കുകയാണ്. പക്ഷേ, മോന്‍സണ്‍ ഒരു ഡോക്ടര്‍ പോലും ആയിരുന്നില്ല. പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കാതിരുന്നാല്‍ അപകടത്തിലേക്ക് പോകും- ബെന്നി ബെഹന്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top