കൊച്ചി: ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. സ്ഥാനമൊഴിഞ്ഞാൽ അത്തരം ചർച്ചകൾ അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.കൺവീനർ സ്ഥാനത്ത് നിന്ന് മാറിയെന്ന് ബെന്നി ബെഹനാൻ തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു.രാജി തീരുമാനം സ്വയം എടുത്തതാണ്. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായതെന്നും എന്നാൽ കൺവീനർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വം നടപ്പാക്കിയ ഒരു പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ മുന്നണി ചെയർമാനായത്. ആ പാക്കേജ് നടപ്പിലായി. കൺവീനർ സ്ഥാനമുയായി ബദ്ധപ്പെട്ടുണ്ടായ ചർച്ചകൾ വേദനിപ്പിച്ചെന്നും സ്ഥാനമാനങ്ങളല്ല തന്നെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൺവീനറായിരുന്നപ്പോൾ താൻ എടുത്ത തീരുമാനങ്ങൾ പാർട്ടിയ്ക്ക് ഗുണകരമായി. ഉമ്മൻ ചാണ്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ നേരത്തെ രാജിവെച്ചേനെ. തനിക്കെതിരായ വാർത്ത ഏതെങ്കിലും ഉറവിടത്തിൽ നിന്നായിരിക്കും വന്നതെന്നും അദ്ദേഹം പറഞ്ഞു.എം.എം ഹസനെ യു.ഡു.എഫ് കൺവീനറാക്കണമെന്ന നിർദ്ദേശം കെപിസിസി ഹൈക്കമാൻഡിന് നൽകിയിരുന്നു. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.