അഞ്ചുകൊല്ലം കൊണ്ട് 1750 കോടിയുടെ വികസനം!.’ഞങ്ങളെല്ലാവരുടെയും വോട്ട് ഇന്നസെന്റിനാണ്..ചാലക്കുടിയിൽ വിജയം ഉറപ്പിച്ച് ഇന്നസെന്റ്.

ചാലക്കുടി:ജനകീയത്തിൽ വിജയം ഉറപ്പിച്ച് ഇന്നസെന്റ് .ചാലക്കുടിയിലെ കുട്ടികൾ പോലും ഉറക്കെ പറയുന്നു ഇത്തവണ ഞങ്ങളുടെ വോട്ടുകൾ വികസന നായകനും കാരുണ്യത്തിന്റെ പ്രതീകവുമായ ഇന്നസെന്റിനാണെന്ന് .ചാലക്കുടി ഗവ. ഐടിഐ പരിസരത്ത് ഇന്നസെന്റിന‌് നൽകിയ സ്വീകരണത്തിനെത്തിയ കുട്ടികളാണ് ഒറ്റക്കെട്ടായി പറഞ്ഞത് “ഞങ്ങളെല്ലാവരുടെയും വോട്ട് ഇന്നസെന്റിനാണ്’. ഇതിൽ എല്ലാ രാഷ്ട്രീയത്തിലുമുള്ളവർ ഉണ്ടായിരുന്നു .കോൺഗ്രസുകാരും മറ്റുപാർട്ടിക്കാരും .അവരുടെ സ്ഥാപനത്തെ അന്തർദേശീയ നിലവാരത്തിലേക്കുയർത്താൻ 20 കോടി രൂപ അനുവദിച്ച ജനപ്രതിനിധിയോടുള്ള നന്ദി പ്രകാശിപ്പിക്കാൻ വേണ്ടി കൂടിയാണ് അവരൊറ്റക്കെട്ടായി വന്നത്. പല പാർലമെന്റംഗങ്ങളും ചാലക്കുടിയിലുണ്ടായിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ ചാലക്കുടി ഐടിഐ സന്ദർശിക്കാൻ പോലും അവർ സന്നദ്ധരായിട്ടില്ല.

എന്നാൽ ഇന്നസെന്റ് എംപിയായ ശേഷം ചാലക്കുടിയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐടിഐയെക്കുറിച്ച് അദ്ദേഹം സമഗ്രമായി പഠിക്കുകയും വികസനത്തിന്റെ സാധ്യതകളെ പരമാവധി ആരായുകയും ചെയ്തു. അദ്ദേഹം വികസന പ്രശ്നങ്ങൾ തുടർച്ചയായി കേന്ദ്ര തൊഴിൽ വകുപ്പിന്റെയും വ്യവസായിക വകുപ്പിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നു. തന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി വികസനത്തിനാവശ്യമായ ഫണ്ട് നേടിയെടുക്കുന്നതിൽ ഇന്നസെന്റ‌് വിജയിച്ചു. ഏറ്റവും പാവപ്പെട്ട കുട്ടികൾ പഠിക്കാനെത്തുന്ന സ്ഥാപനമാണ് ചാലക്കുടി ഐടിഐ. അത് ആരംഭിച്ച കാലത്തുള്ളതുപോലെ തന്നെ കിടന്നത് അനാസ്ഥകൊണ്ട് മാത്രമാണ്. ഇത് പരിഹരിക്കുകയാണ് ഇന്നസെന്റ് ചെയ്തത്. ഇപ്പോൾ ഇന്നസെന്റ് എംപിയുടെ ഇടപെടലിനെ തുടർന്ന് ചാലക്കുടി ഐടിഐ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായി ഉയരുകയാണ്. ഇതിനാവശ്യമായ ആദ്യ ഘട്ട ഫണ്ടാണ് 20കോടി. ഇതിന് നന്ദി പ്രകാശിപ്പിക്കാനാണ് അവരെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികസന നായകനെന്ന നിലയിൽ ഇന്നസെന്റിന് ബഹുജനങ്ങൾക്കിടയിലുള്ള സ്വാധീനം തെളിയിക്കുന്നതാണ് ഓരോയിടത്തേയും പങ്കാളിത്തം. ഇന്നസെന്റ് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരവും ഈ ബഹുജന പങ്കാളിത്തത്തിൽ പ്രതിഫലിക്കുന്നു. 1750 കോടി രൂപയുടെ വികസനമാണ് അഞ്ചുകൊല്ലം കൊണ്ട് ഇന്നസെന്റ് മണ്ഡലത്തിൽ കൊണ്ടുവന്നത്. ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലെ മാമോഗ്രാം, ഡയാലിസിസ് യൂണിറ്റുകൾമുതൽ പുളിയിലപ്പാറ കുടിവെള്ള പദ്ധതിവരെയുള്ള വികസന പ്രവർത്തങ്ങൾ എന്നിങ്ങനെ എണ്ണിപ്പറയാവുന്ന വികസനനേട്ടങ്ങൾ .

കൊടകര കാവുന്തറ സ്വീകരണ കേന്ദ്രത്തിൽ ഇന്നസെന്റിനെ സ്വീകരിക്കാനെത്തിയവരിൽ രക്ഷിതാക്കൾക്കൊപ്പം ഒരു വയസ്സുകാരൻ ആഗ്നേയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പു ചൂടിനിടയിലും കുളിരുപോലെ കണ്ട കുഞ്ഞിനെ താലോലിക്കാൻ സ്ഥാനാർഥി മറന്നില്ല. ഒരോ സ്വീകരണകേന്ദ്രങ്ങളിലും യുവാക്കളുടെ പങ്കാളിത്തത്തോടൊപ്പം സ്ത്രീകളും കുട്ടികളും തടിച്ചുകൂടുന്നു. സ്വീകരണകേന്ദ്രങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉയർന്ന തെരഞ്ഞെടുപ്പാണിത്. ഇടതുപക്ഷം പുതിയ തലമുറയുടെ പ്രതീക്ഷയായിത്തീരുകയാണ് എന്നതിന്റെ തെളിവ‌്. കേന്ദ്രഭരണത്തിൻ കീഴിൽ ഉണ്ടായ തുടർച്ചയായ സ്ത്രീപീഡന പരമ്പരകളും ഇടതുപക്ഷം നടത്തിയ ശക്തമായ പ്രതിരോധങ്ങളും തിരിച്ചറിഞ്ഞുള്ള സ്ത്രീകളുടെ പ്രവാഹമാണ് കേന്ദ്രങ്ങളിലും കാണാനാകുന്നത്.

യാക്കോബായ സമുദായത്തിന്റെ എതിർപ്പും ട്വൻറി ട്വൻറി പരസ്യമായി ബെന്നി ബഹന്നാന് അല്ലാതെ ആർക്കും വോട്ടു ചെയ്യാം എന്ന് പറഞ്ഞതും ഇന്നസെന്റിന്റെ വിജയം ഉറപ്പിച്ചിരിക്കയാണ് .കഴിഞ്ഞ തവണ കിട്ടിയ 13000 ഭൂരിപക്ഷം ഇത്തവണ 35000 ൽ അധികം എത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ .

Top