ക്രിസ്ത്യാനി തുണയാകണം !…ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്

കൊച്ചി :മുന്‍ തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്. ഇതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തി കഴിഞ്ഞെന്നാണ് അറിവ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി മാത്രമാണ് ഇനി ഇതിനായി ലഭിക്കാനുള്ളത്. ഉടന്‍ തന്നെ സോണിയയും രാഹുലും ബഹനാന്റെ സ്ഥാനാരോഹണത്തിന് പച്ചക്കൊടിക്കാട്ടുമെന്നാണ് അറിയുന്നത്.

ന്യുനപക്ഷത്തു നിന്നുമൊരാളെ പ്രസിഡണ്ട് ആക്കണമെന്നും മാത്രമല്ല കത്തോലിക്കന്‍ ആകണമെന്നും കടുമ്പിടുത്തം കേരളത്തിലെ ചില നേതാക്കള്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത് .അതിനാലും നായര്‍ ജാതിയില്‍ നില്‍ക്കുന്ന രമേശ് പ്രതിപക്ഷനേതാവായി ഇരിക്കുമ്പോള്‍ എ’കാരനും എന്നാല്‍ ക്രിത്യാനിയുമായ ഒരാളെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിക്കണം എന്ന വ്ബീതം വെപ്പ് ജാതി ഫോര്‍മുലയാണ് ഉരുത്തിരിയുന്നത് എന്നും റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ വിശ്വസ്ഥനായ ബെന്നി ബെഹനാനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം എന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്തായിരുന്നു സുധീരനെ മാറ്റി ബെന്നി ബഹനാനെ ആ സ്ഥാനത്തു കൊണ്ടുവരണം എന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനോട് പാര്‍ട്ടി നേതൃത്തിലുള്ള പലരുടെയും എതിര്‍പ്പുണ്ടായിരുന്നു. ശക്തമായ എതിര്‍പ്പ് അന്ന് സുധീരന്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബെന്നി ബഹനാന് പകരം പിടി തോമസ് ആയിരുന്നു തൃക്കാക്കരയില്‍ മല്‍സരിച്ചത്.

അന്ന് തന്നെ ഒഴിവാക്കന്‍ ഡല്‍ഹിയിലെത്തി രാഹുല്‍ഗാന്ധിക്കും സോണിയക്കും മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയ സുധീരനുള്ള മറുപടി കൂടിയാണ് സുധീരന്‍ ഇരുന്ന അതേ കസേരയിലേക്കുള്ള ബെന്നി ബഹനാന്റെ സ്ഥാനാരോഹണം ഉണ്ടാകാന്‍ പോകുന്നത് .എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ന്യുനപക്ഷ പ്രീണനം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും യു.ഡി.എഫ് ഭരണത്തിന്റേയും തെറ്റായ നടപടിയില്‍ അമര്‍ഷമുള്ള ഭുരിപക്ഷ സമുധായം കോണ്‍ഗ്രസില്‍ നിന്നും അകന്നു എന്നും ഇനിയും ന്യുനപക്ഷ പ്രീണനവും ജാതി നോക്കിയും പാര്-ട്ടി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനം കുറിക്കുമെന്നും വിലയിരുത്തപ്പെടുന്നു.നിരവധി ആരോപണങ്ങളില്‍ നില്‍ക്കുന്ന ബന്നി ബഹന്നാനെ ന്യുനപക്ഷ ലേബല്‍ കൊടുത്ത് കെ.പി.സി.സി പ്രസിഡണ്ട് ആക്കിയാല്‍ പാര്‍ട്ടിയുടെ അവസാനം കുറിക്കലായിരിക്കുമെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്.

Top