നീതി ലഭിക്കാത്തത് കൊണ്ടാണ് അയാളെ നേരില്‍ കാണാന്‍ പോയത്, ഈ സംഭവത്തിന്റെ പേരില്‍ ജയിലില്‍ കിടക്കാനും തയ്യാർ – ഭാഗ്യലക്ഷ്മി

സ്ത്രീകള്‍ക്ക് എതിരായ മോശം പരാമര്‍ശത്തിന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ചേര്‍ന്ന് യൂട്യൂബറായ വിജയ് പി നായരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നത്. വിജയ് പി നായര്‍ക്ക് നേരെ മഷി ഒഴിക്കുകയും അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത് . സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.നീതി ലഭിക്കാത്തതുകൊണ്ടാണ് അയാളെ നേരിട്ട് കാണാന്‍ പോയതെന്നും സംഭവത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,പല സ്ത്രീകളെ കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തിയ ഒരാള്‍. മനസിനെ ശാന്തമായി നിര്‍ത്തിയിരിക്കുകയായിരുന്നു.ഫേസ്ബുക്കില്‍ പോലുമില്ല.അതിനിടെയാണ് ശാന്തിവിള ദിനേശ് എന്ന ഒരുത്തന്റെ വിഡിയോ കാണുന്നത്.മണ്‍മറഞ്ഞുപോയ മഹാന്മാരായ ആളുകളെക്കുറിച്ച് മോശമായ രീതിയില്‍ പറയുന്നു.അത് കണ്ട് ഭ്രാന്ത് ആയിപ്പോയി.പലരുടെ അടുത്തും പരാതി കൊടുത്തു.ഒരനക്കവുമില്ല.അതിനിടെയാണ് വിജയ് പി.നായര്‍ എന്നൊരാളെക്കുറിച്ച് പരാതിയുമായി കുറെയധികം സ്ത്രീകള്‍ വരുന്നത്.മനസമാധാനത്തിനു വേണ്ടിയാണ് അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സഹിക്കാനാകാത്ത അവസ്ഥയില്‍ നിന്നതുകൊണ്ട് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്,സഹിക്കാനാകാത്ത അവസ്ഥയിലൊക്കെ എന്നേ ആയതാണ്.ഇനി ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നം വന്നാലും ഞങ്ങളത് നേരിടും,കാരണം,ഇത്രയും കാലം കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ടിട്ടുള്ള ആക്രമണങ്ങളുടെ അനുഭവം ഉണ്ടല്ലോ,അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടിയായിട്ടുണ്ട്.ഇതിന്റെ പേരില്‍ വരുന്ന നിയമനടപടിയും ഞങ്ങള്‍ നേരിടും.അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്.ഇതുതന്നെ ഒരു പുരുഷന്‍ ചെയ്താ കയ്യടിക്കാന്‍ ആളുണ്ടാകും.പെണ്ണാണെങ്കില്‍,അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല എന്നതാണ്.അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ.

Top