ഭോപ്പാല്‍-ഉജ്ജെയിൻ ട്രെയിന്‍ സ്ഫോടന കേസ് ഐ എസ് പങ്ക് തെളിഞ്ഞു ! 7 പേർക്ക് വധശിക്ഷ, ഒരാൾക്ക് ജീവപര്യന്തം

ഡൽഹി :ഐ എസ് പങ്കു തെളിഞ്ഞ ഭോപ്പാൽ – ഉജ്ജെയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ !പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ലക്നൌ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത് .

കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേരെയാണ് എന്‍ഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷ നൽകിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാർച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്.

Top