പ്രായം 33; ഭാരം 300 കിലോ: ഒടുവില്‍ അവള്‍ ഒന്നു കട്ടിലില്‍ നിന്നും എഴുന്നേറ്റു; ജീവനോടെ തന്നെ…!

അര്‍ക്കസാനാ: പ്രായം 33 വയസുമാത്രമായിരുന്നു അവള്‍ക്ക്. പക്ഷേ, അവളുടെ ശരീരത്തിന്റെ ഭാരം അവളെ കട്ടിലില്‍ മൃതപ്രായയാക്കി കിടത്തി. തന്റെ ഭക്ഷണപ്രേം തന്നെ രോഗിയാക്കിയ കഥപറയുമ്പോഴും അവള്‍ക്കു ജീവിതത്തിലേയ്ക്കു തിരികെ എത്തണമായിരുന്നു. ഒടുവില്‍ വളരെ കഷ്ടപ്പെട്ട് 12 മാസം കൊണ്ടു അവള്‍ ഭാരം കുറച്ചു 90 കിലോ..!!

big1

big2 big3

big4
അര്‍ക്കസാനയില്‍ നിന്നുള്ള നിക്കി വെബ്‌സ്റ്റര്‍ എന്ന 33 കാരിയാണ് തന്റെ അമിത ഭക്ഷണപ്രിയത്തിനു വന്‍ വില നല്‍കേണ്ടി വന്നത്. 300 കിലോയോളമായിരുന്നു ഈ 33 കാരിയുടെ ശരീരത്തിന്റെ ഭാരം. തന്റെ ജീവിതം തന്നെ മുറിയില്‍ അവസാനിക്കുമെന്നു ഭയന്നിരുന്ന അവള്‍ ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ വഴികള്‍ പലതു നോക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

big5 big6

big7

കട്ടിലില്‍ നിന്നും ഒന്ന് എഴുന്നേല്‍ക്കുന്നതിനോ, ബാത്ത് റൂമില്‍ പോകുന്നതിനോ, എന്തിന് വാഷിങ് സ്റ്റാന്‍ഡിനടുത്തെത്തി മുഖം കഴുകുന്നതിനോ പോലും അവള്‍ക്കു സാധിച്ചിരുന്നില്ല. ഒടുവില്‍ ശരീരഭാരം എങ്ങിനെയെങ്കിലും കുറയ്ക്കാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു.

big8
തന്റെ ജീവന്‍ രക്ഷിക്കാനുള്ള ലൈഫ് സേവിങ് മാര്‍ഗമായ അടിയന്തര ശസ്ത്രക്രിയയായ ഗാസ്ട്രിക്ക് ബൈപ്പാസ് സര്‍ജറിക്കു ഇവള്‍ വിധേയയാകാന്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍ 300 കിലോയില്‍ അധികം ഭാരമുള്ളതിനാല്‍ ഇവരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നു ഭാരം ആദ്യം ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ഇവരോടു നിര്‍ദശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു അര്‍ക്കന്‍സാസില്‍ നിന്നു ഹൂസ്റ്റണിലെ ഡാഡ് ടെറിയില്‍ താമസിക്കുന്ന ഡോ.യൂനാന്‍ നൗസറാദനെ സന്ദര്‍ശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയമാകും മുന്‍പ് 22 കിലോയെങ്കിലും കുറയ്ക്കണമെന്ന നിര്‍ദേശമാണ് ആശുപത്രി അധികൃതര്‍ ആദ്യം നല്‍കിയത്. ഇതേ തുടര്‍ന്നു കഴിഞ്ഞ മൂന്നു മാസത്തിനിടെ നിക്കി ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ച രീതിയില്‍ ഭാരം കുറയ്ക്കുകയും ശസ്ത്രക്രിയ്ക്കു വിധേയനായി ജീവിതത്തിലേയ്ക്കു തിരികെ എത്തുകയുമായിരുന്നു.

Top