ചെന്നൈ: ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ തുടങ്ങി . മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം സീസണിന്റെയും അവതാരകന്‍. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെന്നൈയിലാണ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.ബിഗ് ബോസ്.പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം അതുവരെ തീർത്തും അപരിചിതമായൊരു വീട്ടിൽ കഴിയാനെത്തുന്ന പതിനേഴുപേർ. നിറക്കൂട്ടുകളും അതിമനോഹരമായ കാഴ്ചകളും അത്യാധുനിക സൗകര്യങ്ങളുമായി അവരെ വരവേൽക്കുകയാണ് ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തെ ചെമ്പരൻപാക്കം ഇവിപി ഫിലിം സിറ്റിയിൽ ഒരുക്കിയ ബിഗ് ബോസ് ഹൗസ്.ബിഗ് ബോസിന്റെ ലോഗോ പതിച്ച ഡോർ വലിച്ചു തുറന്നാൽ ബിഗ് ബോസ് ഹൗസിന് അകത്തേക്ക് പ്രവേശിക്കാം.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൗതുകമുണർത്തുന്ന നിരവധിയേറെ കാഴ്ചകളാണ് 6000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഈ ഹൗസിന് അകത്ത് ഡിസൈനർ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ വർഷയാണ് ഈ വലിയ വീടിന്റെ ശില്പി. ഏതാണ്ട് ഒന്നരമാസത്തോളം സമയമെടുത്താണ് വർഷയും ടീമും വീടിന്റെ നിർമാണജോലികൾ പൂർത്തീകരിച്ചിരിക്കുന്നത്
ചെന്നൈ ഇ.വി.പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ തനിമയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സ്റ്റൈലിലുള്ള വലിയൊരു പടിപ്പുരവാതിലാണ് വീടിനകത്തേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നത്. ഇടതുവശത്ത് ജിം ഏരിയയും വലതു ഭാഗത്തായി വലിയൊരു നീന്തൽകുളവും സജ്ജീകരിച്ചിട്ടുണ്ട്. നീന്തൽ കുളത്തിനും ജിമ്മിനും അരികിലായി ഇരിപ്പിടങ്ങളും നൽകിയിരിക്കുന്നു. നീന്തൽകുളത്തിന് അരികിലെ ഇരിപ്പിടത്തിനു അടുത്തായി വെർട്ടിക്കൽ ഗാർഡൻ നൽകിയ ഒരു ഏരിയ കാണാം.
ഇതിനു പിറകിലാണ് ആദ്യസീസണിൽ അധോലോകം എന്നു പേരുവീണ സ്മോക്കിംഗ് റൂം.എട്ട് എന്ന അക്കത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സ്വിമ്മിംഗ് പൂളിന്റെ ഡിസൈൻ. ഈ എട്ടിന്റെ കുളം മത്സരാർത്ഥികൾക്ക് എന്തൊക്കെ ടാസ്ക് ആണ് കാത്തുവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. സ്വിമ്മിന് പൂളിന് അഭിമുഖമായി അഴികൾ ഇട്ടൊരു ഏരിയ കൂടി കാണാം. ഇതാണ് ബിഗ് ബോസ് ഹൗസിലെ ജയിൽ. ആദ്യ സീസണിലും ജയിൽ എന്ന ആശയം ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മത്സരാർത്ഥികൾ ബാത്ത് റൂമിൽ പോവാനും മറ്റുമായി പുറത്തിറങ്ങിയിരുന്നു. ഇത്തവണ അതൊഴിവാക്കാൻ ജയിൽ ഏരിയയ്ക്ക് അകത്തു തന്നെ ഒരു ടോയ്‌ലറ്റും നൽകിയിട്ടുണ്ട്.
നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.ഫുക്രു, അവതാരക ആര്യ, നടി മഞ്ജു, അവതാരക എലീന, ഗായകന്‍ സോമസുന്ദരം, എന്നിവരടക്കം നിരവധി പേര്‍ പുതിയ ബിഗ് ബോസില്‍ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണ്ടത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.
ഇതിനു വേണ്ടി മത്സരാര്‍ത്ഥികള്‍ തന്നെ പുറത്താക്കേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ മത്സരത്തില്‍ നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു. ബിഗ് ബോസ് മലയാളത്തിലെത്തുമ്പോള്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളാവുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.പാഷാണം ഷാജി.. ബഡായി ബംഗ്ലാവിൽ നിന്നും ആര്യ.. മുത്തശ്ശിക്കഥയിലെ ഗദയുമെടുത്തു രജനി ചാണ്ടി.. സീരിയലിലെ വില്ലത്തരങ്ങളുമായി എലീന പണിക്കരും; ബിഗ്‌ബോസ് ഹൗസിലേക്ക് മത്സരാർത്ഥികൾ എത്തിത്തുടങ്ങി.ഏറെ നിറപ്പകിട്ടോടെയാണ് ഇത്തവണ ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. മഴവിൽ നിറങ്ങളിൽ വിരിയുന്ന അലങ്കാരക്കാഴ്ചകളാണ് എങ്ങും. വീടിനകത്തേക്ക് പ്രവേശിക്കുന്ന പാസേജിന്റെ ഇരുവശത്തും കൊത്തുപണികൾ നിറഞ്ഞ ഫ്രെയിമോട് കൂടിയ വലിയ കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ട്. രഥത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ കണ്ണാടികളുടെ ഡിസൈൻ.