പേളിയുമായുള്ള വിവാഹം നടക്കുമോ? ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീനിഷ് മറുപടി പറഞ്ഞു

മലയാള ടെലിവിഷന്‍ ചരിത്രത്തെ ഇളക്കി മറിച്ച് കഴിഞ്ഞ നൂറു ദിനങ്ങളായി ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി ബിഗ് ബോസിന്റെ പടികയറിയെത്തിയ സാബു മോനാണ് ഒന്നാം സീസണിലെ വിജയി. സീസണ്‍ ഒന്ന് അവസാനിച്ചപ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഉദിച്ചുയര്‍ന്ന ചോദ്യം പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ബിഗ് ബോസ് വീടിനുള്ളില്‍ ഇരുവരുടെയും പ്രണയം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇവരുടെ പ്രണയം ഷോയുടെ റേറ്രിംഗിന് വേണ്ടി സംഘാടകര്‍ മനപൂര്‍വം ഒരുക്കിയ പദ്ധതിയാണെന്നുവരെ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ശ്രീനിഷിനെ ഒത്തിരി ഇഷ്ടമാണെന്ന് പേളി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ നടത്തിയ ലൈവ് വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീനിഷും ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ ഏറെ ആത്മവിശ്വാസത്തിലാണെന്ന് ശ്രീനിഷ് പറയുന്നു . ‘രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടില്‍ അവതരിപ്പിക്കും.’ 100 ദിവസത്തിന്ശേഷം മുംബൈയിലെ ബിഗ്ബോസ് വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ താന്‍ അച്ഛനെയും അമ്മയെയും കാണുന്നതിന്റെ സന്തോഷത്തിലാണ്- ശ്രീനിഷ് പറഞ്ഞു.
100 ദിവസത്തിന്ശേഷംപേളിയെ പിരിഞ്ഞിരിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. ‘കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതല്‍ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.’ ബിഗ്ബോസിന് ശേഷം സിനിമാ അവസരങ്ങള്‍ കൂടുതല്‍ നോക്കുമെന്നും ഇപ്പോള്‍ സീരിയല്‍ ചെയ്യുകയാണെന്നും പറയുന്നു ശ്രീനിഷ്. ഒപ്പം തനിക്കുംപേളിക്കും വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും നന്ദിയും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top