ബീഹാറില്‍ കോൺഗ്രസ് തകരും ,ബിജെപി ഭരണം പിടിക്കും !തീവ്ര ഹിന്ദുത്വം കടുപ്പിക്കാന്‍ അമിത് ഷാ.മുസ്ലിം ജനതയും കൂടെ നിൽക്കും.കനയ്യകുമാറിന് ദേശവിരുദ്ധ പ്രതിച്ഛായ

സ്വന്തം ലേഖകൻ

തീവ്രഹിന്ദുത്വ നിലപാടുമായി ബിഹാർ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും അമിത് ഷായും തന്ത്രങ്ങൾ ഒരുക്കിത്തുടങ്ങി .നിലവിലെ സാഹചര്യം വെച്ചുനോക്കിയാൽ ബിഹാറിൽ കോൺഗ്രസ് ദില്ലിയിലെ പോലെ പൂജ്യരാകും .ബിജെപി ബിജെപി ദില്ലി തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ച തീവ്ര സ്വഭാവം മാറ്റില്ല. പാര്‍ട്ടി യോഗങ്ങളില്‍ ബിജെപി ദില്ലിയില്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് കുഴപ്പമില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. പരസ്യമായി അമിത് ഷാ നടത്തിയ പരാമര്‍ശം ചെറിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് വേണ്ടിയാണ്. എന്നാല്‍ ദേശീയതയ്‌ക്കൊപ്പം പ്രാദേശിക വിഷയങ്ങളെയും ചേര്‍ത്തുള്ള ഫോര്‍മുലയാണ് ബിജെപി ബീഹാറില്‍ പ്രയോഗിക്കുക. അസാദ്ദുദ്ദീന്‍ ഒവൈസിയുള്ളത് കൊണ്ട് ബീഹാറില്‍ പ്രതിപക്ഷത്തിന്റെ മുസ്ലീം വോട്ടുകളും ഭിന്നിച്ച് പോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീഹാറില്‍ എല്ലാ കാര്യങ്ങളും അമിത് ഷാ നേരിട്ട് നോക്കി നടത്തും. ദേശീയ വിഷയങ്ങള്‍ തന്നെ അമിത് ഷായുടെ പ്രചാരണത്തില്‍ ഇടംപിടിക്കും. ഗിരിരാജ് സിംഗിനെ പോലുള്ള നേതാക്കളെ അഴിച്ചുവിടാന്‍ തന്നെയാണ് ശ്രമം. മുസ്ലീങ്ങളെ 1947ല്‍ തന്നെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമായിരുന്നുവെന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവന ബീഹാറില്‍ പോരാട്ടം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനാണ്. ജെഡിയുവും എല്‍ജെപിയും ഈ തന്ത്രം വേണ്ടെന്ന് പറഞ്ഞെങ്കിലും അമിത് ഷാ പരിഗണിച്ചിട്ടില്ല.

കോണ്‍ഗ്രസ് വലിയ അവസരമാണ് ബിജെപിക്ക് മുന്നില്‍ തുറന്നിട്ടത്. ബീഹാറിലുണ്ടായിരുന്ന മുന്‍തൂക്കം അവര്‍ ഇല്ലാതാക്കുകയും ചെയ്തു. കനയ്യകുമാറിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. കനയ്യകുമാര്‍ ദേശവിരുദ്ധനാണെന്ന പ്രതിച്ഛായ ബീഹാറിലുണ്ട്. ബെഗുസരയില്‍ താരതമ്യേന ജനപ്രിയനല്ലാത്ത ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തിനടുത്ത് വോട്ടിനാണ് കനയ്യ പരാജയപ്പെട്ടത്. ആര്‍ജെഡി കനയ്യ വേണ്ടെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോറും കനയ്യക്കൊപ്പം ചേരാന്‍ നില്‍ക്കുകയാണ്. ഇതോടെ പ്രതിപക്ഷം തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. ഒരുവെടിക്ക് രണ്ട് പക്ഷികളാണ് കനയ്യ കുമാറിന്റെ രാഷ്ട്രീയ യാത്രയിലൂടെ ബിജെപിക്ക് ലഭിക്കുക.

തീവ്ര ഹിന്ദുത്വം കാരണം മുസ്ലീം വോട്ടുകളും ബിജെപിക്ക് നഷ്ടമാവില്ല. കഴിഞ്ഞ ദിവസം മുസ്ലീങ്ങളുടെ കേന്ദ്രമായ ഹൂണര്‍ ഹട്ടിലെത്തി ലിറ്റി ചോക്ക കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം പ്രതിപക്ഷത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. മോദി നല്ല ഇവന്റ് മാനേജരാണെന്ന് മുമ്പ് എല്‍കെ അദ്വാനി പറഞ്ഞിരുന്നു. ഇതിന്റെ ചെറിയൊരു ഉദാഹരണമായിരുന്നു ഇത്. മോദി ഹൂണര്‍ ഹട്ടിലെത്തി എടുത്ത സെല്‍ഫികളില്‍ കൂടെയുള്ളവരെല്ലാം മുസ്ലീങ്ങളായിരുന്നു. മോദി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കൊപ്പമുണ്ടെന്നും, അവര്‍ ഭരണത്തില്‍ സന്തുഷ്ടരാണെന്നുമുള്ള കൃത്യമായ സന്ദേശം ബീഹാറിലും ബംഗാളിലും വരെ എത്തി കഴിഞ്ഞു.

ബീഹാറില്‍ നിതീഷിന്റെ ഭരണം തന്നെയാണ് ബിജെപി പ്രചാരണത്തിന്റെ ഹൈലൈറ്റ്. പക്ഷേ സിഎഎയെ അനുകൂല പ്രചാരണവും ഇതോടൊപ്പം നടക്കും. രാഹുലിന്റെ ഭരണമാണ് ബീഹാറില്‍ വരാന്‍ പോകുന്നതെന്ന പ്രചാരണം ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഇതിന് പിന്നാലെ അമിത് ഷാ ബംഗാളിലേക്ക് കാര്യങ്ങള്‍ നയിക്കും. അവിടെ എന്‍ആര്‍സിക്ക് പുറമേ ക്ഷേത്രങ്ങള്‍ക്കായി പല ധനസഹായങ്ങളും ബിജെപിയില്‍ നിന്നുണ്ടാവും. മമതയ്‌ക്കെതിരെ ദിലീപ് ഘോഷ് എന്ന ഫോര്‍മുലയാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്. ദിലീപ് ഘോഷ് ഉന്നത വിഭാഗങ്ങള്‍ക്കും ഒബിസികള്‍ക്കും ഒരേപോലെ പ്രിയങ്കരനാണ്. ഇത് മമതയുടെ കോട്ട പൊളിക്കും.

ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് മുന്നില്‍ അടിപതറിയെങ്കിലും ബിഹാറിൽ ബിജെപി പ്രചാരണ രീതി മാറ്റി പിടിക്കില്ല. എന്‍ഡിഎ കക്ഷികളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പുകളൊക്കെ അവഗണിക്കാനാണ് തീരുമാനം. ദേശീയ വിഷയങ്ങളും ഹിന്ദുത്വങ്ങളും ലോക്കല്‍ ഫ്‌ളേവറില്‍ ചേര്‍ത്തുള്ള പരീക്ഷണമാണ് ബിജെപി ഒരുങ്ങുന്നത്. ബീഹാറും ബംഗാളും അതിന്റെ പരീക്ഷണ ശാലകളാവുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ദില്ലിയില്‍ കപില്‍ മിശ്ര വീണ്ടും പ്രകോപന പരാമര്‍ശം മുഴങ്ങിയത് ഇതിന്റെ തുടക്കമാണ്. എന്നാല്‍ ഇതില്‍ എതിര്‍പ്പുള്ളവരും ഉണ്ട്. ദില്ലി ബിജെപിയില്‍ മനോജ് തിവാരി കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ തിവാരി മാറ്റാനുള്ള ഒരുക്കങ്ങളും സജീവമായിട്ടുണ്ട്. ബിജെപിയുടെ പ്രവര്‍ത്തന ശൈലിയിലേക്ക് ഇതുവരെ തിവാരിക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് ആരോപണം.

Top