
പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ഇതുവരെയായി 19.72 കോടി രൂപ പിടിച്ചെടുത്ത് കണ്ടുകെട്ടി. ഇതില്‍ 68.28 ലക്ഷം നേപ്പാള്‍ രൂപയും, 60.30 ലക്ഷം മറ്റ് വിദേശ പണവുമാണ്. പിടികൂടിയവയില്‍ 24.51 ലക്ഷത്തിന്റെ കള്ളനോട്ടുകളും ഉള്‍പ്പെടുന്നു. ജനങ്ങളെ സ്വാധീനിക്കാനായി വ്യാപകമായി പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.